Saravana Bhavan Idli is renowned for its soft, fluffy texture and authentic South Indian flavor. A signature dish from the famous vegetarian restaurant chain, this idli is made from a perfectly balanced batter of parboiled rice and urad dal, fermented naturally for a rich, tangy taste. The batter is steamed in traditional idli moulds, producing cloud-like, melt-in-the-mouth idlis that pair beautifully with coconut chutney, sambar, and podi. The key to achieving Saravana Bhavan-style idlis lies in the fine grinding of the batter and proper fermentation, which gives the idlis their soft texture and consistent taste loved by all.
Saravana Bhavan Idli Recipe : രാവിലെ മിക്ക വീടുകളിലും ബ്രേക്ഫാസ്റ്റിന് ഇഡലി ആയിരിക്കും ലെ. നല്ല സോഫ്റ്റ് ഇഡലിയും അൽപം തേങ്ങാ ചട്ണിയും തക്കാളി ചട്ണിയും സാമ്പാറും ഉണ്ടെങ്കിൽ പിന്നെ വേറെ എന്താ വേണ്ടത് ലെ.പൂ പോലെ സോഫ്റ്റ് ആയി ഇഡ്ഡലി കിട്ടുവാൻ വേണ്ടി ഇങ്ങനെയൊന്നു ചെയ്തു നോക്കൂ. ഇഡലി സോഫ്റ്റ് ആയി കിട്ടാനായി താഴെ പറഞ്ഞ ചേരുവകളുടെ അളവ് എല്ലാം കറക്റ്റ് ആയി തന്നെ എടുക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ തീർച്ചയായും നിങ്ങൾ ഉണ്ടാക്കുന്ന ഇഡലി ഏറ്റവും സോഫ്റ്റ് ആയി തന്നെ കിട്ടും.
Advertisement
Ingredient
- Raw rice – 3 cups
- Urad Dal – 1 cup
- Fenugreek – 1 teaspoon
- Rice – 1. 1/2 cup
How to Make Saravana Bhavan Idli Recipe
പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നമുക്ക് ഈ പച്ചരി എട്ടു മണിക്കൂർ വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കണം. ഇതിന്റെ കൂടെ തന്നെ ഉഴുന്നും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതും എട്ടുമണിക്കൂർ തന്നെ കുതിരാൻ വെക്കണം. പക്ഷേ ആദ്യത്തെ രണ്ട് മണിക്കൂർ പുറമെ കുതിരാൻ വെച്ച ശേഷം ഇത് പിന്നീട് ഫ്രിഡ്ജിൽ കുതിരാൻ വേണ്ടി വെക്കുക. ഇനി അരി അരച്ച് എടക്കുന്നതിന് ഒരു മണിക്കൂർ മുന്നേ വേണം ഉലുവ കുറച്ചു വെള്ളത്തിൽ കുതിരാൻ വെക്കാൻ. ശേഷം എല്ലാം കുതിർന്ന് കഴിയുമ്പോൾ നമുക്ക് മിക്സിയുടെ ജാറിലേക്ക് ഉലുവ കുതിർത്തതും അതുപോലെ തന്നെ ഉഴുന്നും കുറച്ചു വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കാം. അതിനുശേഷം അതേ ജാറിലേക്ക് തന്നെ നമുക്ക് അരി ചേർത്ത് കൊടുത്ത് അരിയും നന്നായി അരച്ചെടുക്കാം.
അരി പകുതി അരച്ച ശേഷം അതിലേക്ക് ചോറ് ചേർത്തു കൊടുത്ത് വീണ്ടും നന്നായി അരച്ചെടുക്കുക. എന്നിട്ട് ഇതെല്ലാം കൂടി ഒരു ബൗളിലേക്ക് മാറ്റിയ ശേഷം പുളിക്കാൻ വയ്ക്കുക. പിറ്റേ ദിവസം ആവുമ്പോഴേക്കും മാവ് നന്നായി പൊന്തി വന്നിട്ടുണ്ടാവും. ചൂടു സമയമാണെന്നുണ്ടെങ്കിൽ സോഡാപ്പൊടി ഒന്നും ചേർത്തു കൊടുക്കേണ്ട. അതേസമയം തണുപ്പ് കാലമാണെന്ന് ഉണ്ടെങ്കിൽ കുറച്ചു സോഡാപ്പൊടിയും ചേർത്തു കൊടുക്കേണ്ടതാണ്. ശേഷം രാവിലെ ഇത് ചുടുന്ന സമയം ആകുമ്പോഴേക്കും കുറച്ച് ഉപ്പ് ചേർത്ത് കൊടുത്ത് സാവധാനം ഇളക്കുക. ഇനി ഇഡലി തട്ടിൽ എണ്ണ തടവിശേഷം ഒരു മുക്കാൽ ഭാഗം വരെ മാവ് ഒഴിച് കൊടുക്കുക. ഇഡലി ചെമ്പിൽ വെള്ളം വെച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് തട്ട് ഇറക്കി വെച്ചു 10 മിനിറ്റ് വേവിച്ചെടുക്കുക. Saravana Bhavan Idli Recipe Credit : KL14 MALABAR FOOD
Saravana Bhavan Idli Recipe
- Use a 4:1 ratio of idli rice to urad dal for the batter.
- Add a handful of cooked rice or poha while grinding for extra softness.
- Grind the dal until it’s light and fluffy, and rice until smooth but slightly grainy.
- Ferment the batter overnight in a warm place until it doubles in volume.
- Do not stir the fermented batter before pouring into idli moulds.
- Steam idlis for 10–12 minutes on medium heat and avoid overcooking.
- Use fresh batter for the softest idlis; avoid using old refrigerated batter.