അമ്പമ്പോ! ചക്ക മിക്സിയിൽ ഇതുപോലെ ചെയ്താൽ ശെരിക്കും ഞെട്ടും! ഇനി എത്ര ചക്ക കിട്ടിയാലും വെറുതെ കളയരുതേ!! | Raw Jackfruit Snack Recipe
Raw Jackfruit Snack Recipe
Raw Jackfruit Snack Recipe : നമ്മുടെയെല്ലാം വീടുകളിൽ ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് പച്ചചക്ക ഉപയോഗിച്ച് തോരനും കറിയുമെല്ലാമാണ് എല്ലാ സ്ഥലങ്ങളിലും കൂടുതലായി ഉണ്ടാക്കി കാണാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ചചക്ക ഉപയോഗിച്ച് വ്യത്യസ്തമായ രണ്ട് സ്നാക്കുകൾ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- Rice powder
- Chili powder
- Salt
- A pinch of cumin
- Roasted rice powder
- Turmeric powder
- Shallots
- Garlic
- Curry leaves
- Dried Red Chilies
- Oil
How To Make Raw Jackfruit Snack
ആദ്യം തന്നെ ചക്കവെട്ടി ചുള എല്ലാം പുറത്തെടുത്ത് അതിന്റെ പുറത്തുള്ള ചകിണി പൂർണ്ണമായും കളയുക. ശേഷം ചുളയിൽ നിന്നും കുരുവും ബാക്കിയുള്ള വേസ്റ്റുമെല്ലാം എടുത്തു കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. രണ്ട് രീതിയിൽ പലഹാരം തയ്യാറാക്കുന്നതിനും ഈയൊരു രീതിയിൽ ചക്കച്ചുള വൃത്തിയാക്കി എടുക്കണം. ശേഷം ആദ്യത്തെ പലഹാരം തയ്യാറാക്കാനുള്ള കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ അരിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു പിഞ്ച് ജീരകം, കാൽ ടീസ്പൂൺ കായം എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

അതിലേക്ക് നേരത്തെ എടുത്തുവച്ച ചക്കച്ചുളയുടെ പകുതിയെടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി പൊടിയോടൊപ്പം ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ചെടുക്കണം. ശേഷം സേവനാഴിയെടുത്ത് അതിന്റെ ഉൾവശത്തായി എണ്ണ തടവി കൊടുക്കുക. തയ്യാറാക്കിവെച്ച മാവ് കൈ ഉപയോഗിച്ച് നല്ല രീതിയിൽ പരത്തി എടുക്കണം. ഈയൊരു കൂട്ട് സേവനാഴിയിലേക്ക് വച്ചശേഷം തിളച്ച എണ്ണയിലേക്ക് പീച്ചി ഇടുകയാണ് വേണ്ടത്. ഇപ്പോൾ നല്ല രുചികരമായ മുറുക്ക് റെഡിയായി കഴിഞ്ഞു. മറ്റൊരു രീതി ആദ്യം തന്നെ എടുത്തുവച്ച ചക്ക മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചുവെക്കുക.
ശേഷം അതിലേക്ക് കാൽ കപ്പ് അളവിൽ കടലമാവ്, ഒരു ടേബിൾസ്പൂൺ അളവിൽ വറുത്ത അരിപ്പൊടി, മുളകുപൊടി, കായം, മഞ്ഞൾപൊടി, രണ്ട് ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ പേസ്റ്റ് രൂപത്തിൽ ആക്കിയെടുത്തത് ചേർത്ത് കൊടുക്കുക. ഈയൊരു കൂട്ട് കൈ ഉപയോഗിച്ച് നല്ലതുപോലെ ഒട്ടും കട്ടകളില്ലാതെ കുഴച്ചെടുക്കണം. ശേഷം വറുത്തെടുക്കാൻ ആവശ്യമായ എണ്ണ അടുപ്പത്ത് വയ്ക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ സേവനാഴിയിലേക്ക് മാവ് വച്ചതിനു ശേഷം വട്ടത്തിൽ കറക്കി എടുക്കാവുന്നതാണ്. ഇത്തരത്തിൽ വറുത്തെടുക്കുന്ന വറവിനോടൊപ്പം അല്പം കറിവേപ്പില, ഉണക്കമുളക് എന്നിവ കൂടി വറുത്തു കോരിയിട്ടാൽ ഇരട്ടി രുചിയായിരിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Ayisha’s Dream world