പച്ച ചക്ക മിക്സിയിൽ ഇതുപോലെ ഒന്ന് കറക്കി എടുക്കൂ! വെറും 10 മിനിറ്റിൽ സ്വാദ് ഏറിയ ആവി പറക്കും പഞ്ഞിപുട്ട് റെഡി!! | Raw Jackfruit Puttu Recipe
Raw Jackfruit Puttu Recipe
Raw Jackfruit Puttu Recipe
Raw Jackfruit Puttu is a traditional and nutritious South Indian steamed dish made with grated raw jackfruit and rice flour. This wholesome preparation is a healthy twist on the classic puttu, offering a mildly sweet and earthy flavor. The jackfruit is finely chopped or grated, mixed with rice flour and a pinch of salt, then layered with grated coconut in a puttu maker and steamed to perfection. Rich in fiber and antioxidants, this dish is ideal for breakfast or as a light evening meal. It’s delicious when served with banana, jaggery syrup, or a spicy curry for contrast.
Raw Jackfruit Puttu Recipe : ചക്ക വച്ച് പല വിഭവങ്ങളും നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടാകും. എന്നാൽ ചക്കപുട്ട് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? വളരെ ഔഷധഗുണമുള്ള ഒന്നാണ് ചക്ക. അപ്പോൾ ചക്ക വെച്ച് ചക്കപ്പുട്ട് ഉണ്ടാക്കിയാൽ എന്താ കുഴപ്പം. ചക്കപ്പുട്ട് എങ്ങനെയാണ് ഏറ്റവും സിമ്പിൾ ആയി തന്നെ ഉണ്ടാക്കുന്നത് നോക്കാം. വളരെ പെട്ടെന്ന് ആർക്കു വേണമെങ്കിലും ഇത് ഉണ്ടാകാൻ സാധിക്കും. പച്ച ചക്ക മിക്സിയിൽ ഒന്ന് കറക്കു സ്വാദ് ഏറിയ പുട്ട് കഴിക്കാം. അപ്പോൾ എങ്ങിനെയാണ് ഈ ചക്ക പുട്ട് തയ്യാറാക്കുന്നത് എന്ന് നോക്കാം.
Ingredient
- Jackfruit
- Puttu powder – 1/2 cup
- Salt – as needed
വളരെ ടേസ്റ്റി ആയ ചക്ക പുട്ട് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ചക്കച്ചുള കുരുകളഞ്ഞ ശേഷം ഇട്ടുകൊടുക്കുക. 7 ചക്കച്ചുളയാണ് നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്നത്. ഇത് നന്നായി അടിച്ചെടുക്കുക. നിർത്തി നിർത്തി വേണം ചക്ക അടിച്ചു എടുക്കേണ്ടത്. ഒരു ബൗളിലേക്ക് പുട്ടുപൊടി ചേർത്ത് കൊടുക്കുക. പുട്ടുപൊടിയിലേക്ക് നമ്മൾ അടിച്ചു വച്ചിരിക്കുന്ന ചക്ക ചേർത്ത് കൊടുത്ത് കൈകൊണ്ടു തന്നെ ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്ത് ഒട്ടും തന്നെ വെള്ളമില്ലാതെ കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക.
ചക്കയിലുള്ള വെള്ളം തന്നെ നമുക്ക് പുട്ടുപൊടി നനച്ച് എടുക്കാൻ മതിയാകും. വേറെ എക്സ്ട്രാ വെള്ളമൊഴിക്കേണ്ടി വരില്ല. ശേഷം നമുക്കിത് പുട്ട് ചുട്ടെടുക്കാം. അതിനായി അടുപ്പിൽ പുട്ട് കുടത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക. വെള്ളം ചൂടായി വരുമ്പോൾ നമുക്ക് പുട്ടും കുറ്റിയിലേക്ക് ആദ്യം കുറച്ച് ചിരകിയ തേങ്ങ ചേർത്തു കൊടുത്ത ശേഷം പുട്ടു പൊടി ചേർക്കാം. ഇനി ഇത് ആവി വരുന്നവരെ വെയിറ്റ് ചെയ്യാം. ആവി വന്നശേഷം കുറച്ചുനേരം കൂടി വെക്കുക. ഇനി തീ ഓഫ് ആക്കി വെക്കുക. എന്നിട്ട് രണ്ടു മിനിറ്റിനു ശേഷം വേണം അതിൽ നിന്ന് പുട്ടെടുക്കാൻ. പുട്ട് ഇനി ഒരു പാത്രത്തിലേക്ക് മാറ്റിക്കൊടുത്താൽ ചക്ക പുട്ട് റെഡിയായി കിട്ടും. Raw Jackfruit Puttu Recipe Credit : Mantra Curry World
Chakka Puttu Recipe
- Use tender, fresh raw jackfruit for the best texture and taste.
- Finely chop or grate the jackfruit before mixing with rice flour.
- Add a pinch of salt to balance the natural sweetness.
- Moist the mixture lightly to get the correct puttu consistency.
- Layer with freshly grated coconut for authentic flavor.
- Steam in a puttu maker or coconut shell until soft and aromatic.
- Serve hot with jaggery syrup, banana, or spicy curry.