Prawns Rice Recipe : ചെമീൻ കൊണ്ട് പല രീതിയിലും വിഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഈ രീതിയിൽ ഇനി ഉണ്ടാക്കിനൊക്കൂ. വളരെ രുചിയുള്ളതും എന്നാൽ പെട്ടന്ന് ഉണ്ടാകാൻ പറ്റിയതുമായ ഒരു കിടിലൻ ചെമീൻ വിഭവം.
Ingredients
- Prawns
- Onion -2
- Tomato-2
- Green chilli
- Ginger
- Garlic
- Coconut-1 cup
- Biriyani rice
How To Make Prawns Rice Recipe
ആവിശ്യമുള്ള ചെമ്മീൻ എടുക്കുക. അതിലേക് മുളക്പൊടി, മഞ്ഞൾ, ഉപ്പ് എന്നിവ ഇട്ട് നല്ലപോലെ മിക്സ് ചെയ്ത് ഒരു 15 മിനുട്ട് അടച്ചു മാറ്റിവെക്കുക. ഇനി ചോറിലെക്ക് ആവിശ്യമായ അളവിൽ ജീരകശാല അരി വെള്ളത്തിൽ കുതിർത്തുവെക്കുക. ഇനി മാറ്റിവെച ചെമ്മീൻ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച് അതിലിട്ട് നല്ലപോലെ രണ്ട് സൈഡും പിരിച്ചെടുത്തു മാറ്റി വെക്കുക. ഇനി ആ പൊരിച്ച എണ്ണയിൽ തന്നെ മസ്സാലയുണ്ടാക്കാം. അതിനായി അതിലേക് കരുവാപട്ട ഗ്രാമ്പു കൂടെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നല്ലപോലെ വഴറ്റുക.
Ads
അതിലേക് ചെറുതായി അരിഞ്ഞു വെച്ച സവാള ഉപ്പ് എന്നിവ ചേർത് നല്ലപോലെ വഴറ്റിയെടുക്കുക. ഇതിലേക്ക് 3 പച്ചമുളക്, 2 തക്കാളി അറിഞ്ഞത് എന്നിവ ചേർത് നല്ലപോലെ വഴറ്റുക. അരി യിൽ നിന്നും വെള്ളം കുതിർന്ന ശേഷം നേരത്തെ വഴറ്റി വെച്ച മസാലയിലേയ്ക് ചേർത് കൊടുക്കുക. കൂടെ ഒരു സ്പൂൺ ഗീ ചേർത് നല്ലപോലെ ചൂടാക്കുക. ഇനി ഇതിലേയ്ക് ഒരുകപ്പ് തേങ്ങ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക . ഇനി ഒരു പാനിൽ 3 കപ്പ് വെള്ളം ചൂടാക്കി അതിലേക് ഒഴിച് കൊടുക്കുക. ഇനി ഇതിലേയ്ക് മല്ലിച്ചപ്പ് ഇട്ട് ഒരു 3 മിനിറ്റ് വരെ അടച്ചവെച് വേവിക്കുക. ഇനി നേരത്തെ പൊരിച്ചവെച്ച ചെമ്മീൻ കൂടി മുകളിലായി വെക്കുക നല്ല ചെമ്മീൻ ചോർ തയ്യാർ. Credit: Kannur kitchen