Kerala Style Prawns Roast: ഇനി ചെമ്മീൻ ഫ്രൈ ഉണ്ടാക്കുമ്പോൾ ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കു. പിന്നീട് ഒരിക്കലും നിങ്ങൾ പഴയതുപോലെ ഉണ്ടാക്കില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ചെമ്മീൻ ഏറ്റവും ടേസ്റ്റിയായി ഫ്രൈ ചെയ്തെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. നല്ല മസാലയോടു കൂടിയുള്ള ഈയൊരു ചെമ്മീൻ ഫ്രൈ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ നോക്കാം. ഒരു ബൗളിലേക്ക് മുളകുപൊടിയും
- കാശ്മീരി മുളക് പൊടി
- മഞ്ഞൾപൊടി
- ഉപ്പ് – ആവശ്യത്തിന്
- ഗരം മസാല പൊടി
- മല്ലി പൊടി
- കുരുമുളക് പൊടി
- വിനാഗിരി – 3 ടേബിൾ സ്പൂൺ
- ചെറിയുള്ളി
- വെളുത്തുള്ളി
- വേപ്പില
മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പ് കുറച്ച് വെള്ളം ഒഴിച്ച് മിക്സ് ചെയ്ത ശേഷം കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീൻ അതിലേക്ക് ഇട്ടു കൊടുത്തു മാരിനേറ്റ് ചെയ്യുക. ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടായ ശേഷം ഇതിലേക്ക് ചെമ്മീൻ ഇട്ടു കൊടുത്ത് ചെമ്മീൻ പൊരിച്ചെടുക്കുക. ചെമ്മീൻ അധികം നേരം പൊരിക്കേണ്ട ആവശ്യമില്ല ചെറുതായി ഒന്ന് ഷാലോ ഫ്രൈ ചെയ്ത ശേഷം ഇത് എണ്ണയിൽ നിന്ന് കോരി മാറ്റേണ്ടതാണ്.
ഒരു ബൗളിലേക്ക് കാശ്മീരി മുളകുപൊടി മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ് വിനാഗിരി വെള്ളം എന്നിവ ചേർത്തു കൊടുത്ത ഒരു മിക്സ് ഉണ്ടാക്കി വയ്ക്കുക
ചെമ്മീൻ പൊരിച്ച എണ്ണയിലേക്ക് കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത ശേഷം ചെറിയുള്ളി വെളുത്തുള്ളി ക്രഷ് ചെയ്തത് ഇട്ടുകൊടുത്ത് നന്നായി വഴറ്റുക. ഇത് നന്നായി വാടി എണ്ണ തെളിഞ്ഞതിനു ശേഷം ഇതിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു മിക്സ് ഒഴിച്ചുകൊടുത്ത് എല്ലാംകൂടി നന്നായി
ഇളക്കി യോജിപ്പിക്കുക. ശേഷം വീണ്ടും ഇത് നന്നായി കുക്ക് ആയ ശേഷം ഇതിലേക്ക് നമുക്ക് പൊരിച്ചു വച്ചിരിക്കുന്ന ചെമ്മീനും കുറച്ചു വേപ്പിലയും ഇട്ടുകൊടുക്കാം. ഇനി ഇതിലേക്ക് മല്ലിപ്പൊടി വിതറിക്കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ എല്ലാ ഭാഗത്തും മസാല നന്നായി കോട്ടാവുന്നതാണ്. മല്ലിപ്പൊടി വിതറിയ ശേഷം കുറച്ചുകൂടി വെള്ളം ഒഴിച്ചു കൊടുത്തു ഒന്ന് മിക്സ് ചെയ്ത ശേഷം വെള്ളം നന്നായി വറ്റിച്ചെടുക്കുക. Credit: Ayesha’s Kitchen
Ads