ഈ ഒരു സൂത്രം ചെയ്താൽ മതി മാവ് സോപ്പുപത പോലെ മാവ് പതഞ്ഞു പൊങ്ങും! പഞ്ഞി പോലെ സോഫ്റ്റായ ദോശ റെഡി!! | Perfect Dosa Batter Tips
Perfect Dosa Batter Tips
Perfect Dosa Batter Recipe : അടുക്കള ജോലികളിൽ മിക്കപ്പോഴും സമയം പാഴാകുന്നത് പലഹാരങ്ങളും, കറികളുമൊക്കെ തയ്യാറാക്കുമ്പോൾ ചെറിയ രീതിയിലുള്ള പാകപ്പിഴകൾ സംഭവിക്കുമ്പോഴാണ്. പ്രത്യേകിച്ച് തണുപ്പുള്ള സമയങ്ങളിൽ രാവിലെ ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കാനായി മാവ് ഉണ്ടാക്കി വയ്ക്കുമ്പോൾ അത് സോഫ്റ്റ് ആയി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന
ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇഡലി, ദോശ എന്നിവക്കായി മാവ് അരയ്ക്കുമ്പോൾ കൂടുതൽ സോഫ്റ്റ് ആയി കിട്ടാൻ അരി അരയ്ക്കുന്നതിനോടൊപ്പം വെള്ളത്തിന് പകരമായി കുറച്ച് ഐസ്ക്യൂബുകൾ ഇട്ടു കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുന്നത് വഴി അരി അരയ്ക്കുമ്പോൾ ചൂട് ആകുന്നത് ഒഴിവാക്കാനായി സാധിക്കും. അതുപോലെ മാവ് അരയ്ക്കുമ്പോൾ തന്നെ അല്പം ഉപ്പു കൂടി ചേർത്ത് അരച്ചുവെക്കാവുന്നതാണ്. തണുപ്പുള്ള സമയങ്ങളിൽ
മാവ് പെട്ടെന്ന് ഫെർമെന്റ് ആയി കിട്ടാനായി റൈസ് കുക്കർ വീട്ടിലുണ്ടെങ്കിൽ അതിനകത്ത് ഇറക്കി വെച്ചാൽ മതിയാകും. ഈയൊരു രീതിയിൽ തയ്യാറാക്കിയ മാവ് ഉപയോഗിച്ച് ദോശയും, ഇഡലിയുമെല്ലാം ഉണ്ടാക്കുമ്പോൾ നല്ല രീതിയിൽ സോഫ്റ്റ് ആയി കിട്ടുന്നതാണ്. ദോശ ഉണ്ടാക്കാനായി ഇരുമ്പ് ചട്ടിയാണ് ഉപയോഗിക്കുന്നത് എങ്കിൽ അവ കുറച്ചുദിവസം ഉപയോഗിക്കാതെ വയ്ക്കുമ്പോൾ പെട്ടെന്ന് തുരുമ്പ് പിടിച്ചു പോകാറുണ്ട്. അത് ഒഴിവാക്കാനായി ഓരോ തവണ ഉപയോഗിച്ചു കഴിഞ്ഞാലും അല്പം വെളിച്ചെണ്ണ തടവി ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടി ദോശക്കല്ല് സൂക്ഷിച്ചാൽ മതിയാകും.
ചെറുപയർ പോലുള്ള ധാന്യങ്ങൾ അടുക്കളയിൽ സൂക്ഷിക്കുമ്പോൾ അവയിൽ ചെറിയ പ്രാണികളും മറ്റും ഉണ്ടാകുന്നത് ഒരു സ്ഥിരം പ്രശ്നമാണ്. അത് ഒഴിവാക്കാനായി ഒരു കഷണം പട്ട കൂടി ചെറുപയറിനോടൊപ്പം ഇട്ട് അടച്ചു സൂക്ഷിച്ചാൽ മതിയാകും. പരിപ്പുപോലുള്ള സാധനങ്ങൾ കുക്കറിൽ വേവിച്ച് എടുക്കുമ്പോൾ ചുമരിൽ തെറിക്കുന്നത് ഒരു വലിയ പ്രശ്നമാണ്. അത് ഒഴിവാക്കാനായി ഒരു തുണി വിസിലിന്റെ മുകളിലായി ചുറ്റി കൊടുത്താൽ മതിയാകും. മാത്രമല്ല ടൈലിലും മറ്റും പറ്റിപ്പിടിച്ച കടുത്ത കറകൾ കളയാനായി അല്പം ബേക്കിംഗ് സോഡയും,ഉപ്പും, വിനാഗിരിയും, നാരങ്ങാനീരും മിക്സ് ചെയ്തശേഷം കറയുള്ള ഭാഗങ്ങളിൽ തേച്ച് തുടച്ചെടുത്താൽ മതി. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Vichus Vlogs