പനിക്കൂർക്കയും ചെമ്പരത്തി പൂവും മാത്രം മതി! കെമിക്കൽ ഇല്ലാതെ ഏത് നരച്ച മുടിയും ഒരു മിനിറ്റിൽ കറുപ്പിക്കാൻ!! | Natural Hair Dye Using Panikoorka and Chembarathi

Natural Hair Dye Using Panikoorka and Chembarathi

Natural Hair Dye Using Panikoorka and Chembarathi : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരച്ചു തുടങ്ങുന്ന പ്രശ്നം ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്നുണ്ട്. തുടക്കത്തിൽ ചെറിയ രീതിയിലാണ് ഇത്തരത്തിൽ നര കണ്ടു തുടങ്ങുന്നത് എങ്കിലും പിന്നീടത് മുടിയിലേക്ക് മുഴുവൻ പടർന്ന് കാണാറുണ്ട്. അതിനായി കടകളിൽ നിന്നും വാങ്ങുന്ന ഹെയർ ഡൈ ആയിരിക്കും മിക്ക ആളുകളും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കെമിക്കൽ അടങ്ങിയ ഹെയർ ഡൈ ഉപയോഗിക്കുന്നതിന് പകരമായി വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഒരു കിടിലൻ ഹെയർ പാക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചെമ്പരത്തി പൂവ്, കറിവേപ്പില, മൈലാഞ്ചി പൊടി, നെല്ലിക്ക പൊടി, പനിക്കൂർക്കയുടെ ഇല, കട്ടൻ ചായ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ എല്ലാ ഇലകളും ചെമ്പരത്തി പൂവും നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് തിളച്ചു വരുമ്പോൾ തേയില പൊടി ഇട്ടുകൊടുക്കുക. തേയില നന്നായി തിളച്ച് കുറുകി പകുതിയാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് അരിച്ചെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്.

എടുത്തുവെച്ച ഇലകളും ചെമ്പരത്തി പൂവും മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. തയ്യാറാക്കിവെച്ച തേയില വെള്ളത്തിന്റെ ചൂട് ആറി തുടങ്ങുമ്പോൾ അതിൽ നിന്നും പകുതി വെള്ളമെടുത്ത് മിക്സിയുടെ ജാറിൽ അരയ്ക്കാനായി ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ നെല്ലിക്ക പൊടിയും മൈലാഞ്ചി പൊടിയും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. പൊടികൾ നന്നായി കരിഞ്ഞു വന്നുകഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.

എടുത്തുവച്ച കട്ടൻചായയുടെ ബാക്കി കൂടി ഈ ഒരു കൂട്ടിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അരച്ചുവെച്ച ഇലകളുടെ കൂട്ടുകൂടി ഈ ഒരു മിക്സിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കുന്ന പാക്ക് ചീനച്ചട്ടിയിൽ ഒരു രാത്രി മുഴുവൻ റസ്റ്റ് ചെയ്യാനായി വെക്കണം. പിറ്റേദിവസം ഒരു ബ്രഷ് ഉപയോഗിച്ച് മുടിയിൽ അപ്ലൈ ചെയ്തു കൊടുക്കാം. കുറച്ച് സമയം കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Vichus Vlogs

You might also like