കൊതിയൂറും നാടൻ ചമ്മന്തി പൊടി! ഇനി ചമ്മന്തി പൊടി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം! ഈ ചമ്മന്തി പൊടി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം!! | Nadan Chammanthi Podi Recipe

Nadan Chammanthi Podi Recipe

Nadan Chammanthi Podi Recipe: ചമ്മന്തി ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഇല്ല എന്നാൽ കുറെ കാലത്തോളം ചമ്മന്തി സൂക്ഷിച്ചു തിന്നാൻ പറ്റുന്നത് നല്ല കാര്യമല്ലേ. അതിനുവേണ്ടി തന്നെ ചമ്മന്തിപ്പൊടി ഉണ്ടാക്കിയെടുക്കാം. വളരെ രുചികരമായിട്ടുള്ള കുട്ടികൾക്ക് മുതൽ പ്രായമുള്ളവർക്ക് വരെ ഇഷ്ടപ്പെടുന്ന ചമ്മന്തിപ്പൊടി റെസിപ്പിയാണിത്. ചോറിനും കഞ്ഞിക്കും നല്ല കോംബോ ആണ്. കുറഞ്ഞ സാധനങ്ങൾ കൊണ്ട് തന്നെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം.

Ingredients

  • Coconut
  • Pepper
  • shallots
  • Ginger
  • Tamarind
Nadan Chammanthi Podi Recipe

How To Make Nadan Chammanthi Podi Recipe

ആദ്യം ഒരു പാൻ അടുപ്പത്ത് വെച്ച് നല്ല രീതിയിൽ ചൂടാക്കിയെടുക്കുക. ഇനി അതിലേക്ക് മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം അതിലേക്ക് ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കി കൊടുക്കുക. പിന്നീട് അതിലേക്ക് ചുറ്റുള്ളി എത്രയാണോ ആവശ്യം അതിനനുസരിച്ച് ഇട്ടുകൊടുക്കുക. ഇത് രണ്ടും നല്ലപോലെ വഴറ്റി എടുക്കുക. ഇനി ഇതിലേക്ക് നല്ല നാടൻ കറിവേപ്പില വറ്റൽ മുളക് എന്നിവ ചേർത്ത് ഇളക്കിയെടുക്കുക. ശേഷം ഇതിലേക്ക് തിരക്കി വെച്ച തേങ്ങ ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കുക തുടക്കം മുതൽ അവസാനം വരെ ചമ്മന്തിപ്പൊടി കൈ വിടാതെ ഇളക്കി

കൊടുത്താൽ മാത്രമേ നല്ല രീതിയിലുള്ള ചമ്മന്തിപ്പൊടി ഉണ്ടാക്കിയെടുക്കാൻ വേണ്ടി കഴിയു. ഇനി ഇതിലേക്ക് ആവശ്യാനുസരണം ഉപ്പ് ചെറിയ കഷണം പുളി കുരുമുളക് പൊടി കശ്മീരി ചില്ലി പൗഡർ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇവയൊക്കെ ഒരു ബ്രൗൺ കളർ ആവുന്നത് വരെ നല്ല രീതിയിൽ കരിയാതെ ഇളക്കിയെടുക്കുക. ശേഷം ഫ്രെയിം ഓഫ് ചെയ്തു ചമ്മന്തിപ്പൊടി തണുപ്പിക്കാൻ വേണ്ടി വയ്ക്കുക. പിന്നീട് അതൊരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. ഈയൊരു രീതിയിൽ ചെയ്യുന്ന ചമ്മന്തി പൊടി കുറേ ദിവസംവരെ നമുക്ക് സൂക്ഷിച്ചു വെക്കാവുന്നതാണ്. Credit: Dona kitchen

Read also: വെറും രണ്ടു മിനിറ്റിൽ കിടിലൻ ഉള്ളി ചമ്മന്തി റെഡി! ഈ ഒരൊറ്റ ചമ്മന്തി മതി മിനിമം 2 പ്ലേറ്റ് ചോറ്‌ അകത്താക്കാൻ!! | Easy Ulli Chammanthi Recipe

ഈ ഒരു ഉള്ളി കറി മാത്രം മതി വയറു നിറയെ ചോറ് ഉണ്ണാൻ! വെറും 5 മിനുട്ടിൽ കിടിലൻ ഉള്ളിക്കറി റെഡി!! | Easy Onion Curry Recipe

You might also like