അയ്യോ! ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ വെക്കുമ്പോൾ ഈ തെറ്റ് ഇനി ഒരിക്കലും ചെയ്യല്ലേ! ഇനിയെങ്കിലും ഇതറിയാതെ പോകല്ലേ!! | Meat and Fish Storage Tips

Meat and Fish Storage Tips

Meat and Fish Storage Tips : അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും മിക്ക ആളുകളും പരീക്ഷിച്ചു നോക്കാറുണ്ടായിരിക്കും. എന്നിരുന്നാലും ഇത്തരത്തിൽ ചെയ്തെടുക്കുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ ആയിരിക്കില്ല വർക്ക് ചെയ്യുന്നത്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മീൻ വറുക്കുമ്പോൾ ഉപ്പ് കൂടുതലായി പോവുകയാണെങ്കിൽ

അല്പം നെയ്യ് കൂടി മീൻ വറുക്കുന്നതിന്റെ മുകളിലായി തൂവി കൊടുത്താൽ മതിയാകും. മീൻ കറി വയ്ക്കുമ്പോൾ ഉപ്പു കൂടി പോവുകയാണെങ്കിൽ അല്പം ഉലുവയും, ചെറിയ ഉള്ളിയും എണ്ണയിൽ വറുത്ത് അത് കറിയിലേക്ക് ചേർത്തു കൊടുത്താൽ മതിയാകും. പാവയ്ക്ക കറി വയ്ക്കുമ്പോൾ കൂടുതൽ കൈപ്പ് അനുഭവപ്പെടുകയാണെങ്കിൽ അത് കുറയ്ക്കാനായി ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. കറിയിലേക്ക് ആവശ്യമായ പാവയ്ക്ക, പച്ചമുളക്, സവാള

എന്നിവ ഒരുമിച്ച് ഒരു മൺചട്ടിയിൽ അല്പം എണ്ണയൊഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. അതിനുശേഷം കറിയിലേക്ക് എടുക്കുകയാണെങ്കിൽ കയപ്പ്‌ കുറഞ്ഞു കിട്ടുന്നതാണ്. അതുപോലെ പാവയ്ക്ക വേവിക്കുന്ന സമയത്ത് അല്പം പുളിവെള്ളം കൂടി ചേർത്ത് വേവിച്ചെടുക്കുകയാണെങ്കിൽ കയപ്പ്‌ കുറഞ്ഞു കിട്ടും. വാഴക്കൂമ്പ് തോരൻ വയ്ക്കുന്നതിനു മുൻപായി അതിന്റെ കറ എളുപ്പത്തിൽ കളഞ്ഞെടുക്കാം.

അതിനായി വാഴക്കൂമ്പ് അല്പം ഉപ്പിട്ട വെള്ളത്തിൽ കുറച്ചുനേരം ഇട്ടുവയ്ക്കുക. ഇതേ വെള്ളത്തിൽ തന്നെ കൈയും ക,ത്തിയും, ഒന്ന് മുക്കിയെടുത്ത ശേഷം കൂമ്പ് അരിഞ്ഞെടുക്കുകയാണെങ്കിൽ കറ പിടിക്കുന്നത് ഒഴിവാക്കാനായി സാധിക്കുന്നതാണ്. അതുപോലെ വാഴക്കൂമ്പ് അരിയുന്ന സമയത്ത് കയ്യിൽ അല്പം വെളിച്ചെണ്ണ പുരട്ടി നോക്കുകയും ചെയ്യാവുന്നതാണ്. ഇറച്ചി, മീൻ എന്നിവ ഫ്രീസറിൽ സൂക്ഷിക്കുന്നതിന് മുൻപായി അല്പം വെള്ളം പാത്രത്തിൽ ഒഴിച്ച് അതിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ ഐസ് ആയി പോകുന്നത് ഒഴിവാക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Meat and Fish Storage Tips Credit : Ansi’s Vlog

You might also like