ഇതാണ് മക്കളെ രുചിയൂറും മത്തി മുളകിട്ടത്! മത്തി ഇങ്ങനെ കറി വെച്ചാൽ രുചി ഇരട്ടിയാകും; ചട്ടി വടിച്ചു കാലിയാക്കും!! | Matthi Meen Mulakittathu Recipe
Matthi Meen Mulakittathu Recipe
Matthi Meen Mulakittathu Recipe : വ്യത്യസ്തങ്ങളായ രീതിയിൽ നമ്മൾ മീൻ കറി തയ്യാറാക്കാറുണ്ട്. ചോറിനും കപ്പയ്ക്കും ചപ്പാത്തിക്കും കൂടെ ഒരേയൊരു കറി മതി, മത്തി മുളകിട്ടത്. വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി മത്തിക്കറി ഉണ്ടാക്കിയാലോ. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തനി നാടൻ രുചിയിൽ പെട്ടെന്ന് തന്നെ തയ്യാറാക്കിയെടുക്കാം. നല്ല കുറുകിയ ചാറോടുകൂടിയ മത്തി മുളകിട്ടത് തയ്യാറാക്കാം.
- മത്തി – 500ഗ്രാം
- കടുക് – 1/2 ടീസ്പൂൺ
- ഉലുവ – ഒരു നുള്ള്
- തക്കാളി – 1 എണ്ണം
- ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂൺ
- പച്ചമുളക് – 2 എണ്ണം
- ചെറിയ ഉള്ളി – 15 എണ്ണം
ആദ്യമായി ഒരു ചെറിയ ബൗളിലേക്ക് കാൽ കപ്പ് ചൂടുവെള്ളം ഒഴിച്ച് അതിലേക്ക് നാല് ചെറിയ കഷണം കുടംപുളി കുതിരാനായി ചേർക്കണം. ഇതിന് പകരം ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളി വെള്ളത്തിലിട്ട് വച്ചാലും മതിയാകും. ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കണം. ശേഷം ഇതിലേക്ക് അര ടീസ്പൂൺ കടുകും ഒരു നുള്ള് ഉലുവയും ചേർത്ത് പൊട്ടി വരുമ്പോൾ ആറ് കറിവേപ്പിലയും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നല്ലപോലെ വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാക്കി എടുക്കണം. ശേഷം ഇതിലേക്ക് രണ്ട് പച്ചമുളക് നെടുകെ കീറിയതും 15 ചെറിയ ഉള്ളിയും കൂടെ ചേർത്ത്
നന്നായി പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കണം. ശേഷം ഒരു മീഡിയം വലുപ്പമുള്ള തക്കാളി മുറിച്ചെടുത്തത് ചേർത്ത് ഒരു മിനിറ്റ് അടച്ചു വെച്ച് വേവിച്ചെടുക്കാം. അടുത്തതായി ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ മുളകുപൊടിയും രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കണം. ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചൂടുവെള്ളം ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കണം. അടുത്തതായി ഒരു കപ്പ് ചൂടുവെള്ളവും കുതിരാൻ വച്ച കുടംപുളിയും ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് നന്നായി ഇളക്കിയെടുത്ത ശേഷം മീഡിയം തീയിൽ അടച്ചുവെച്ച് വേവിച്ചെടുക്കാം. മത്തിക്കറി ഒറ്റത്തവണ ഇതുപോലെ നിങ്ങളും തയ്യാറാക്കി നോക്കൂ. Video Credit : Ruchi Lab