Kerala Style Sardine Fish Recipe: ഇപ്പോൾ എല്ലാം വാഴയിൽ പൊളിച്ചതാണ് ട്രെൻഡിങ് ആയിട്ടുള്ളത്. നമുക്ക് വാഴ ഇലയിൽ പൊള്ളിച്ച മത്തി ചെയ്തു നോക്കിയാലോ? കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്ന മത്തി വാഴയിൽ പൊളിച്ചതിന്റെ റെസിപ്പി ആണിത്. ടേസ്റ്റി ആയ ഈ ഒരു വഴിയിൽ പൊളിച്ച് മത്തി എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നതെന്ന് നോക്കാം.
ഒരു മിക്സിയുടെ ജാറിലേക്ക് ഇഞ്ചി ചെറിയ കഷണങ്ങളാക്കിയത് വെളുത്തുള്ളി പെരുംജീരകം കുരുമുളക് എന്നിവ ചേർത്ത് കൊടുത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായി ചതച്ചെടുക്കുക. ഇനി ഇതിൽ നിന്ന് കുറച്ച് ഭാഗം മാറ്റി വെക്കുക. ബാക്കിയുള്ള ഭാഗം ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്ത് അതിലേക്ക് മുളകു പൊടിയും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു നന്നായി മിക്സ് ചെയ്ത ശേഷം കഴുകി വൃത്തിയാക്കി വരഞ്ഞു
- ഇഞ്ചി – 2 ഇഞ്ച് നീളം
- വെളുത്തുള്ളി – 7 അല്ലി
- പീരുംജീരകം – 1/2 ടീ സ്പൂൺ
- കുരുമുളക് – 1/2 ടീ സ്പൂൺ
- മത്തി – 5 എണ്ണം
- മഞ്ഞൾപൊടി
- മുളക് പൊടി
- ഉപ്പ് – ആവശ്യത്തിന്
- സവാള – 2 എണ്ണം
- പച്ച മുളക് – 3 എണ്ണം
- തക്കാളി – 1/2 ഭാഗം
- തേങ്ങ ചിരകിയത് – 1 പിടി
വച്ചിരിക്കുന്ന മത്തിയിലേക്ക് ചേർത്തു പിടിപ്പിച്ചു കൊടുക്കുക. ഇനിയൊരു പാൻ അടുപ്പിൽ വച്ച് ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം മത്തി അതിലേക്ക് ഇട്ടു കൊടുത്ത് രണ്ട് സൈഡും നന്നായി മൊരിയിച്ച് പൊരിച്ചു കോരുക. ശേഷം ഇതേ എണ്ണയിലേക്ക് ബാക്കി വെച്ചിരിക്കുന്ന ചതച്ചതിന്റെ മിക്സ് ചേർത്തു കൊടുക്കുക. ശേഷം ഇതിലേക്ക് കനം കുറച്ചു നീളത്തിൽ അരിഞ്ഞ സവാളയും കുറച്ച ഉപ്പും ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടി വന്ന ശേഷം
ഇതിലേക്ക് കുറച്ചു മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചെറിയൊരു തക്കാളി ചെറുതായി അരിഞ്ഞത് കൂടി ഇട്ടു കൊടുത്ത് തക്കാളി നന്നായി ഉടഞ്ഞു വരുന്നതു വരെയും മിക്സ് ചെയ്യുക. തേങ്ങ ചിരകിയതിൽ കുറച്ചു വെള്ളം ഒഴിച്ച് കൈകൊണ്ട് തന്നെ പിഴിഞ്ഞ് കട്ടി തേങ്ങാപ്പാൽ എടുത്തു വയ്ക്കുക. ഒരു വാഴയില വാട്ടിയ ശേഷം ഇതിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന മസാല എടുത്ത് താഴെ ലയറായി വെച്ച് കൊടുത്ത ശേഷം ഇതിനു മുകളിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന മീൻ വെച്ചുകൊടുക്കുക.പിന്നീട് അതിനു മുകളിലേക്ക് ബാക്കിയുള്ള മസാല കൂടി വെച്ചുകൊടുത്ത് കുറച്ച് പച്ചമുളക് വേപ്പിലയും ഇട്ടുകൊടുക്കുക. ഇനി ഇതിനു മുകളിലായി പിഴിഞ്ഞു വച്ചിരിക്കുന്ന തേങ്ങാപ്പാല് കൂടി ഒഴിച്ചു കൊടുത്ത് നന്നായി കെട്ടിയെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് കുറച്ചു എണ്ണ ഒഴിച്ച് കൊടുത്ത ശേഷം ഈ ഒരു വാഴ ഇല അതിനു മുകളിലേക്ക് വെച്ചുകൊടുക്കുക. ഒരു നാലു മിനിറ്റ് രണ്ട് സൈഡും ഒന്ന് വേവിച്ച ശേഷം അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. Credit: Athy’s CookBook