എന്റെ പൊന്നോ എന്താ രുചി! ഇതാണ് മക്കളെ പെർഫെക്റ്റ് മാന്തൽ തോരൻ! ഇനി മാന്തൽ കിട്ടുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ!! | Kerala Style Manthal Thoran Recipe
Kerala Style Manthal Thoran Recipe
ഉച്ചക്ക് ഊണ് കഴിക്കാൻ ഈ ഒരു ടേസ്റ്റി ഉണക്കമീൻ തോരൻ മാത്രം മതിയാകും. ഉണക്ക മീൻ ഇഷ്ടമില്ലാത്ത ആളുകൾ പോലും ഉണക്ക മീൻ വളരെ ഇഷ്ടപ്പെടുന്ന രീതിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. നല്ല എരിവോട് കൂടിയും ചെറിയൊരു പുള്ളിപ്പും കൂടിയുള്ള ഈ ഉണക്ക മീൻ തോരൻ മാത്രം മതി നമുക്ക് ഉച്ചക്ക് ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ. ഒരു പാൻ അടുപ്പിൽ വെച്ച് 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഉണക്കമീൻ ഇട്ട് കൊടുത്ത് നന്നായി പൊരിച്ചു എടുക്കുക.
- ഉണക്കമീൻ
- ചെറിയ ഉള്ളി – 20 എണ്ണം
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
- മുളകുപൊടി – 1 ടീ സ്പൂൺ
- ഇടിച്ച മുളക് – 1 ടേബിൾ സ്പൂൺ
- വേപ്പില
- പുളി
- ഉപ്പ്
പൊരിച്ചു കൊറിയോ ഉണക്കമീൻ കൈ കൊണ്ട് തന്നെ നന്നായി പൊടിച്ച് എടുക്കുക. ഇതേ സമയം തന്നെ ഒരു ചെറിയ കഷണം പൊളി ഒരു ബൗളിൽ ചെറിയ ചൂടു വെള്ളത്തിൽ ഇട്ടു മാറ്റിവയ്ക്കുക. നേരത്തെ ഉണക്കമീൻ പൊരിച്ച അതേ പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ച് ചെറിയ ഉള്ളി ചതച്ചത് കൂടി ഇട്ട് നന്നായി മൂപ്പിച്ച് എടുക്കുക. ഇതിലേക്ക് കുറച്ചു വേപ്പില കൂടി ഇടുക. ചെറിയുള്ളി ഗോൾഡൻ ബ്രൗൺ കളർ ആകുന്ന വരെ മൂപ്പിച്ച് എടുക്കേണ്ടതാണ്.
ശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഇടിച്ച മുളക് എന്നിവ കൂടിയിട്ട് നന്നായി പച്ച മണം മാറ്റുക. കുറച്ചു പുളി പിഴിഞ്ഞ വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കിയ ശേഷം നമ്മൾ നേരത്തെ പൊടിച്ചു മാറ്റി വച്ചിരിക്കുന്ന ഉണക്കമീൻ കൂടി ഇട്ട് നന്നായി ഇളക്കുക. കുറച്ചുനേരം കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. ചൂടോടുകൂടി തന്നെ ചോറിന്റെ ഒപ്പം വളരെ രുചിയോട് കൂടി കഴിക്കാവുന്നതാണ്.