ചക്കക്കുരു മിക്സിയിൽ ഇടൂ വെറും 5 മിനുട്ടിൽ മൊരിഞ്ഞ ചായക്കടി റെഡി! എത്ര കഴിച്ചാലും കൊതി തീരൂലാ മക്കളെ!! | Jackfruit Seed Snack Recipe
Jackfruit Seed Snack Recipe
Jackfruit Seed Snack Recipe: ചക്ക സീസണിൽ ഒക്കെ ചക്ക കഴിച്ചു കഴിഞ്ഞ് ചക്കക്കുരു വെറുതെ കളയുന്ന പതിവാണ് മിക്യവർക്കും ഉള്ളത്. പക്ഷെ വൈകുന്നേരം ചായക്ക് കൂട്ടാൻ കടി ഒക്കെ ചക്കക്കുരു വെച്ചിട്ടും ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വളരെയധികം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് ചക്കക്കുരു. ചക്കക്കുരു വെച്ച് എന്ത് വിഭവം കഴിച്ചാലും നമുക്ക് ആരോഗ്യത്തിന് വളരെ നല്ലതാണ്. കുട്ടികൾക്ക് കൊടുക്കാനൊക്കെ ഇങ്ങനെ കടികളായി ഉണ്ടാക്കി കൊടുത്താൽ അവരും വേഗം കഴിച്ചോളും. അപ്പോൾ അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ചേരുവകൾ
- ചക്ക കുരു
- സവാള – 1 എണ്ണം
- വേപ്പില
- പച്ച മുളക്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ
- ഉപ്പ്
- കടപ്പൊടി
- കോൺഫ്ലോർ
- മുളക് പൊടി
- ഗരം മസാല
- അരി പൊടി

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ചക്കക്കുരു നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു കുക്കറിലേക്ക് ഇട്ടു കൊടുക്കുക. ഇനി കുക്കറിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ചു മൂന്നു മുതൽ നാലു വിസിൽ വരെ വേവിക്കുക. കുക്കറിലെ ആവിയെല്ലാം പോയിക്കഴിയുമ്പോൾ ഇത് നമുക്ക് തുറന്ന് ചൂടാറി കഴിയുമ്പോൾ ഇതിലെ തൊലി വളരെ സിമ്പിൾ ആയി തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഇനി ഈ ചക്കക്കുരു ഒരു മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കുക. ശേഷം ഇത് വേറൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളക്പൊടി ആവശ്യത്തിന് ഉപ്പ് ഗരം മസാല എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതുപോലെതന്നെ കടല പൊടിയും അരി പൊടിയും കോൺഫ്ലോറും കൂടി ചേർത്തുകൊടുത്ത് എല്ലാം കൂടി ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത് നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക് കുറേശ്ശെ മാവ് വീതം ചേർത്തു കൊടുക്കുക. എന്നിട്ട് ഇത് തീ കൂട്ടി വെച്ച ശേഷം കോരി മാറ്റുക. അവസാനം കുറച്ചു വേപ്പില കൂടി പൊരിച്ചു കോരി ഇതിലേക്ക് ഇട്ടു കൊടുക്കുക. Credit: Malappuram Thatha Vlogs by Ayishu