ഗോതമ്പ് ദോശ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! കറികളൊന്നും വേണ്ട! 5 മിനിറ്റില്‍ സോഫ്റ്റ് ഗോതമ്പ് ദോശ റെഡി! | Instant Wheat Dosa Recipe

Instant Wheat Dosa Recipe

Instant Wheat Dosa Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ഗോതമ്പ് ദോശ. രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും രാത്രി ഡിന്നറായുമെല്ലാം ഉണ്ടാക്കാറുള്ള ഗോതമ്പ് ദോശയിൽ ചെറിയ ചില മാറ്റങ്ങൾ കൊണ്ടു വന്നാൽ നല്ല രുചിയിൽ തയ്യാറാക്കാനായി സാധിക്കുന്നതാണ്. വളരെ ഹെൽത്തിയായ അതേസമയം രുചികരമായ ഗോതമ്പ് ദോശ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതികൾ ഗോതമ്പ് ദോശ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി, ഉപ്പ്, മല്ലിയില, സവാള ചെറുതായി അരിഞ്ഞത്, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്, കാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്തത്, മുളക് ചതച്ചെടുത്തത്, മഞ്ഞൾപൊടി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തു വച്ച ഗോതമ്പുപൊടി ഇട്ടുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് കട്ടകൾ ഇല്ലാതെ കലക്കി എടുക്കുക.

Instant Wheat Dosa Recipe
Instant Wheat Dosa Recipe

Instant Wheat Dosa Recipe

പിന്നീട് ചതച്ചുവെച്ച മുളകും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം അരിഞ്ഞു വച്ച എല്ലാ ചേരുവകളും മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മാവിന്റെ കൺസിസ്റ്റൻസി അത്യാവശ്യം കട്ടിയുള്ള പരിവത്തിലാണ് വേണ്ടത്. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ച് കൊടുക്കാം. ദോശ നല്ലതുപോലെ വെന്തു കിട്ടാനായി ഒരു അടപ്പു വെച്ച് കുറച്ചു നേരം അടക്കാവുന്നതാണ്.

ഈയൊരു സമയത്ത് വേണമെങ്കിൽ ദോശയുടെ മുകളിൽ അല്പം എണ്ണയോ, നെയ്യോ തൂവി കൊടുക്കാവുന്നതാണ്. ദോശയുടെ ഒരുവശം ആയിക്കഴിഞ്ഞാൽ മറിച്ചിട്ട് മറുവശം കൂടി അതേ രീതിയിൽ മൊരിച്ചെടുക്കാം. ഇപ്പോൾ നല്ല രുചികരമായ ഗോതമ്പ് ദോശ റെഡിയായി കഴിഞ്ഞു. സ്ഥിരമായി ഉണ്ടാക്കുന്ന രീതികളിൽ നിന്നും വ്യത്യസ്തമായി അതേസമയം രുചികരമായ രീതിയിൽ സെർവ് ചെയ്യാവുന്ന ഒരു ദോശയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Instant Wheat Dosa Recipe Video Credit : Jess Creative World

Read Also : തട്ടുദോശ! തട്ട് കടയിലെ തട്ടില്‍ കുട്ടി ദോശ ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ!! | Perfect Dosa Batter Recipe

പാലപ്പത്തിന്റെ മാവിൽ ഈ ഒരു സൂത്രം ചേർത്തു നോക്കൂ! ഇതാണ് മക്കളെ കാറ്ററിഗ് പാലപ്പത്തിന്റെ ആ വിജയ രഹസ്യം ഇതാ! | Easy Catering Palappam Recipe

You might also like