മീൻ വാങ്ങുമ്പോൾ ഫ്രഷ് മീന്‍ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം? നല്ല മീനും ചീത്ത മീനും തിരിച്ചറിയാന്‍ എളുപ്പ വഴികള്‍!! | How To Check Fish Is Fresh
How To Check Fish Is Fresh
How To Check Fish Is Fresh : ഉച്ചയൂണിനോടൊപ്പം മീൻ കൂട്ടിയുള്ള ഒരു കറിയോ, വറുത്തതോ വേണമെന്നത് മിക്ക വീടുകളിലും സ്ഥിരമായി കണ്ടു വരുന്ന ഒരു കാര്യമാണ്. എന്നാൽ പലപ്പോഴും മീൻ വാങ്ങിക്കൊണ്ടു വന്നതിനു ശേഷമായിരിക്കും അത് ഫ്രഷ് അല്ല എന്ന കാര്യം തിരിച്ചറിയാറുള്ളത്. മാത്രമല്ല മിക്കപ്പോഴും ധാരാളം ദിവസം കെമിക്കൽ ഇട്ട് സൂക്ഷിച്ച മീൻ ആയിരിക്കും നമുക്ക് ലഭിക്കുന്നത്.
നല്ല ഫ്രഷ് മീൻ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഫ്രഷ് മീനാണോ എന്ന് തിരിച്ചറിയാനായി ചെയ്തു നോക്കാവുന്ന ഏറ്റവും എളുപ്പമുള്ള ടിപ്പ് മീനിന്റെ കണ്ണുകൾ പരിശോധിക്കുക എന്നതാണ്. ഒട്ടും പഴക്കമില്ലാത്ത മീനാണ് എങ്കിൽ കണ്ണ് നല്ലതുപോലെ തിളങ്ങിയായിരിക്കും ഉണ്ടായിരിക്കുക. അതുപോലെ ചുവപ്പ് നിറത്തിൽ കാണാനും സാധിക്കും.
അതേസമയം പഴക്കമുള്ള മീനാണ് എങ്കിൽ അതിന്റെ കണ്ണിന് ഡാർക്ക് നീല നിറമായിരിക്കും ഉണ്ടായിരിക്കുക. മാത്രമല്ല ഒട്ടും ജീവനുള്ള പോലെ ഉണ്ടാവുകയുമില്ല. അതുപോലെ ചെകിളയുടെ ഭാഗം പൊക്കി നോക്കുമ്പോൾ നല്ല ചുവപ്പു നിറത്തിൽ കാണുകയാണെങ്കിൽ അത് ഫ്രഷ് മീൻ ആയിരിക്കും. ഈയൊരു ഭാഗത്ത് വെള്ളത്തിന്റെ അംശവും കൂടുതലായി കാണാറുണ്ട്.
അതേസമയം ഫ്രഷ് അല്ലാത്ത മീനാണ് എങ്കിൽ ചെകിളയുടെ ഭാഗത്തിന്റെ നിറം മാറിയിട്ടുണ്ടാകും. മീനിന്റെ പുറത്ത് മഞ്ഞനിറത്തിലോ അല്ലെങ്കിൽ കൂടുതൽ തിളക്കം തോന്നുന്ന രീതിയിലോ കാണുകയാണെങ്കിൽ അത്തരം മീൻ വാങ്ങാതിരിക്കുന്നതാണ് നല്ലത്. കെമിക്കൽ ഇട്ട് കൂടുതൽ ദിവസം സൂക്ഷിച്ച മീനുകൾക്കായിരിക്കും ഇത്തരത്തിൽ മഞ്ഞനിറം ഉണ്ടായിരിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Help me Lord
How To Check Fish Is Fresh
Ensuring fish is fresh is essential for taste, nutrition, and safety. Fresh fish typically has a mild, ocean-like smell, with clear, bulging eyes and shiny, firm skin. The gills should be bright red or pink and free of slime. Pressing the flesh should result in it bouncing back rather than leaving an indentation. Scales must be tightly attached, and there should be no discoloration or dullness. For fillets, the texture should be firm and moist without dryness. Being able to identify these signs helps you make healthier choices and avoid consuming spoiled or unsafe seafood.
How to Check if Fish is Fresh or Not?
- Smell the Fish: It should smell clean and mildly like the sea—not sour or “fishy.”
- Check the Eyes: Fresh fish has clear, bulging eyes; sunken or cloudy eyes indicate age.
- Examine the Gills: Look for bright red or pink gills, not brown or grey.
- Touch the Flesh: Press gently—fresh fish flesh should spring back, not leave a dent.
- Look at the Skin: It should be shiny with tightly attached, metallic-looking scales.
- Check the Belly: It should be firm and intact, not bloated or ruptured.
- Inspect Fillets: They should be moist, without dryness, slime, or discoloration.