ഒരു റബർബാൻഡ് കൊണ്ട് ഇനി എത്ര കിലോ വെളുത്തുള്ളിയും 1 മിനിറ്റിൽ തൊലി കളയാം; കത്തി പോലും വേണ്ട!! | Garlic Peeling Using Rubber Band
Garlic Peeling Using Rubber Band
Garlic Peeling Using Rubber Band : വെളുത്തുള്ളിയും ഉള്ളിയും തൊലി കളയാൻ ഒരുപാട് സമയം എടുക്കാറുണ്ട്. ഇത് മൂലം മറ്റ് പല പണികളും ചെയ്യാൻ കഴിയാറില്ല. തൊലി കളയാൻ എളുപ്പത്തിൽ കഴിയുന്ന ഒരു മാർഗം നോക്കാം. സവാള തൊലി കളയാതെ മുറിച്ച് എടുക്കുക. ഇങ്ങനെ മുറിച്ചെടുക്കുക ആണെങ്കിൽ വളരെ പെട്ടെന്ന് തന്നെ സവാളയുടെ തൊലി കളയാം. സവാള ഉപയോഗിച്ച് കറി വെക്കുമ്പോൾ ഞെട്ട് കളഞ്ഞിട്ടില്ല എങ്കിൽ കറിയ്ക്ക് ടേസ്റ്റ് ഉണ്ടാവില്ല.
സവാള അരിയുമ്പോൾ കണ്ണിൽ നിന്ന് വെളളം വരുന്നത് എല്ലാവരുടെയും പ്രശ്നമാണ്. ഇത് ഒഴിവാക്കാൻ സവാള അരിയുന്നതിൻറെ അടുത്ത് ഒരു പാത്രത്തിൽ തണുത്ത വെള്ളം വെയ്ക്കുക. സാലഡിന് സവാള അരിയുമ്പോൾ പൊടിയായി അരിയണം. ഇതിനായി സവാള തൊലി കളഞ്ഞ് ഇതിൻറെ ഞെട്ട് കളയണം. ഞെട്ടിൻറെ ഭാഗത്ത് ക്രോസായി കുറെ കട്ട് ചെയ്യുക. ഇത് കട്ടിംങ് ബ്ലേഡിൽ വെച്ച് നന്നായി ഉരച്ച് എടുക്കാം. ഇപ്പോൾ സവാള നന്നായി പൊടിയായി അരിഞ്ഞ് കിട്ടും.
Garlic Peeling Using Rubber Band
ചെറിയുള്ളിയുടെ തൊലി കളയാൻ എല്ലാവർക്കും മടിയുളള കാര്യമാണ്. ഇത് എളുപ്പത്തിൽ ചെയ്യാൻ ഉള്ളി വെള്ളത്തിൽ ഇട്ട് ഒന്ന് ഞെരടി കൊടുക്കുക. വെളുത്തുള്ളി തൊലി കളയാൻ ഒരു മാർഗം നോക്കാം. ഇതിനായി വെളുത്തുള്ളി ഒരു തുണിയിൽ കെട്ടി ഫ്രീസറിൽ വെച്ച് കൊടുക്കാം. ഇപ്പോൾ കത്തിയുടെ ആവശ്യമില്ലാതെ വെളുത്തുളളി തൊലി കളയാൻ കഴിയും.
കത്തി ഉപയോഗിച്ച് ആണെങ്കിൽ വെളുത്തുളളിയുടെ ഞെട്ട് ഭാഗം കളഞ്ഞ് ഓരോ വെളുത്തുളളിയും കത്തി കൊണ്ട് ഒന്ന് വരഞ്ഞ് കൊടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും വെള്ളം ചേർക്കാതെ വിനാഗിരി മാത്രം ചേർത്ത് പേസ്റ്റ് ആക്കുക. ഇത് ഒരു ഗ്ലാസ് കുപ്പിയിൽ അടച്ച് ഫ്രിഡ്ജിൽ വെച്ചാൽ എത്ര ദിവസം വേണമെങ്കിലും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Garlic Peeling Using Rubber Band Video Credit : Ansi’s Vlog