രാവിലെ ബ്രേക്ക്‌ഫാസ്റ്റിന് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു ടേസ്റ്റി മുട്ടക്കറിയുടെ റെസിപ്പി ആണിത്. മുളകുപൊടി ഒട്ടും തന്നെ ഉപയോഗിക്കാതെ ടേസ്റ്റിയായി ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഈയൊരു മുട്ടക്കറിക്ക് ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം.
ചേരുവകൾ
മുട്ട – 5 എണ്ണം
വെളിച്ചെണ്ണ
വെളുത്തുള്ളി – 10 എണ്ണം
ഇഞ്ചി
സവാള – 3 എണ്ണം
പച്ചമുളക് – 4 എണ്ണം
ഉപ്പ് – ആവശ്യത്തിന്
തക്കാളി – 2 എണ്ണം
മല്ലി പൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
കുരുമുളക് പൊടി – 1/2 സ്പൂൺ
മസാല പൊടി – 1/2 ടീ സ്പൂൺ
കശുവണ്ടി – 15 എണ്ണം
മല്ലിയില
വേപ്പില
വറ്റൽ മുളക്
കടുക്
ചെറിയുള്ളി
തേങ്ങ പാൽ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്തു കൊടുക്കാം. ശേഷം സവാള ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി വാടി വരുമ്പോൾ നമുക്ക് ഇതിലേക്ക് പച്ചമുളക് അരിഞ്ഞത് കൂടി ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് തക്കാളി കൂടി ചേർത്ത് നന്നായി മിക്സ് ആക്കിയ ശേഷം അടച്ചുവെച്ച് വേവിക്കുക. തക്കാളി നന്നായി ഉടഞ്ഞു വരുമ്പോൾ നമുക്ക് ഇതിലേക്ക് മല്ലിപ്പൊടി, കുരുമുളകുപൊടി, മഞ്ഞൾപൊടി, മസാലപ്പൊടി എന്നിവ ചേർത്ത് കൊടുക്കാം. പൊടികളുടെ പച്ചമണം മാറിക്കഴിയുമ്പോൾ നമുക്കിത് ചൂടാറാനായി മാറ്റിവയ്ക്കാം.
ഇത് നന്നായി ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് കൂടെ തന്നെ കശുവണ്ടിയും മല്ലിയിലയും ചേർത്ത് കൊടുത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം കടുക് ഇട്ട് പൊട്ടിക്കുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും വറ്റൽ മുളകും ചേർത്തു കൊടുത്തു കൂടെ തന്നെ വേപ്പിലയും ചേർത്തു കൊടുത്തു നന്നായി വഴറ്റുക. ശേഷം അതിലേക്ക് കുറച്ചു വെള്ളം ഒഴിച് കൊടുത്ത് തിളപ്പിക്കുക. തിള വന്നു തുടങ്ങുമ്പോൾ പുഴുങ്ങിയ മുട്ട കൂടി ചേർത്തു കൊടുക്കുക. അവസാനമായി തീ ഓഫ് ആക്കി കഴിയുമ്പോൾ തേങ്ങാപ്പാല് കൂടി ചേർത്ത് കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം. Credit : Village Spices