എന്റമ്മോ എന്താ രുചി! വെണ്ടക്ക കൊണ്ട് ഒരുതവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! രുചിയൂറും വെണ്ടയ്ക്ക പോപ്കോൺ!! | Easy Vendakka Popcorn Recipe

Easy Vendakka Popcorn Recipe

Easy Vendakka Popcorn Recipe : നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്കായി എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ ഉണ്ടാക്കുന്ന പതിവ് സ്ഥിരമായി ഉള്ളതായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള പലഹാരങ്ങൾ മാത്രം കഴിച്ചാൽ എല്ലാവർക്കും മടുപ്പ് തോന്നാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള വെണ്ടയ്ക്ക ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു വെണ്ടയ്ക്ക പോപ്കോണിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ വെണ്ടയ്ക്ക പോപ്ക്കോൺ തയ്യാറാക്കാനായി ഏകദേശം 200 ഗ്രാം വെണ്ടയ്ക്ക നല്ലതുപോലെ കഴുകിത്തുടച്ച് എടുക്കുക. അതിനുശേഷം വെണ്ടക്കയുടെ രണ്ടറ്റവും പൂർണ്ണമായും കട്ട് ചെയ്ത് കളയുക. ഒരു പാത്രത്തിലേക്ക് അത്യാവിശ്യം കനമുള്ള രീതിയിൽ വെണ്ടയ്ക്ക ചെറുതായി അരിഞ്ഞിടുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ അരിപ്പൊടി, അതേ അളവിൽ കടലമാവ്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല,

ഒരു പിഞ്ച് ജീരകപ്പൊടി, ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. എല്ലാ ചേരുവകളും വെണ്ടയ്ക്കയിലേക്ക് നല്ല രീതിയിൽ പിടിച്ച് കഴിഞ്ഞാൽ മുകളിലായി അല്പം കൂടി അരിപ്പൊടിയും, കടലപ്പൊടിയും ചേർത്തു കൊടുക്കേണ്ടതാണ്. എന്നാൽ മാത്രമാണ് പോപ്കോൺ തയ്യാറാക്കുമ്പോൾ നല്ല ക്രിസ്പായി കിട്ടുകയുള്ളൂ. ഈയൊരു കൂട്ട് 5 മിനിറ്റ് നേരത്തേക്ക് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ

അതിലേക്ക് പോപ്കോൺ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു പിടി അളവിൽ വെണ്ടയ്ക്ക അരിഞ്ഞത് എണ്ണയിലേക്ക് ഇട്ട് നല്ല ക്രിസ്പായി വറുത്തു കോരുക. ഇപ്പോൾ നല്ല രുചികരമായ ക്രിസ്പായ വെണ്ടയ്ക്ക പോപ്കോൺ റെഡിയായി കഴിഞ്ഞു. വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു സ്നാക്കാണ് വെണ്ടക്ക പോപ്കോൺ. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Vendakka Popcorn Recipe Credit : Sanas Kitchen Special

You might also like