ഒരു വെറൈറ്റി മുട്ട പൊരിച്ചത്! ചോറിനൊപ്പം ഇത് മാത്രം മതി! വെണ്ടക്കയും കോഴിമുട്ടയും ഉണ്ടെങ്കിൽ ഇത് ഉറപ്പായും ഉണ്ടാക്കാതിരിക്കില്ല!! | Easy Vendakka Mutta Thoran Recipe
Easy Vendakka Mutta Thoran Recipe
Easy Vendakka Mutta Thoran Recipe : ഒരു വെറൈറ്റി മുട്ട പൊരിച്ചത് ഉണ്ടാക്കി എടുത്താലോ..പൊതുവേ മുട്ട ഓംലെറ്റ് അടിക്കുമ്പോൾ നമ്മൾ ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി കുറച്ചു വെണ്ടയ്ക്ക കൂടി ചേർത്ത് ചെയ്യുമ്പോൾ ഇഷ്ടമില്ലാത്തവർക്ക് പോലും കഴിച്ചു പോവുകയും ചെയ്യും. അതുപോലെതന്നെ നമുക്ക് ഹെൽത്തി ആയ ഓംലെറ്റ് റെഡിയാക്കി എടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ചേരുവകൾ
- വെണ്ടക്ക
- മുട്ട – 2 എണ്ണം
- സവാള – 1 എണ്ണം
- പച്ച മുളക് – 2 എണ്ണം
- മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മുളക് പൊടി – 1 നുള്ള്

തയ്യാറാകുന്ന വിധം
ആദ്യം തന്നെ വെണ്ടയ്ക്ക കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. വളരെ കനം കുറച്ച് മുറിച്ചെടുക്കാൻ ശ്രദ്ധിക്കുക. ഇനി ഇത് ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കുക. ഇതിലേക്ക് രണ്ട് മുട്ട പൊട്ടിച്ച് ഒഴിച്ചു കൊടുക്കാം. ശേഷം ഇതിലേക്ക് സവാള കനം കുറച്ച് ചെറുതാക്കി അരിഞ്ഞത് കൂടി ചേർത്ത് കൊടുക്കുക. നമുക്ക് ഇതിലേക്ക് ആവശ്യമായ പച്ചമുളക് ചേർത്തു കൊടുക്കാം. ശേഷം മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ഒരു നുള്ള് മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാംകൂടി നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇനി നമുക്കിത് പൊരിച്ചെടുക്കാം.
അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് മുട്ടയുടെ മിക്സ് ഒഴിച്ചു കൊടുക്കാം. ഇനി ഇത് പാനിന്റെ എല്ലാ സൈഡിലേക്കാക്കും ആകുന്ന പോലെ ഒരു സ്പൂൺ കൊണ്ട് പരത്തി കൊടുക്കുക. ശേഷം അടച്ചുവെച്ച് രണ്ട് മിനിറ്റ് വരെ വേവിക്കുക. മുട്ട ഒഴിച്ചുകൊടുക്കുന്ന സമയം മുതൽ തീ നന്നായി കുറച്ചു വെച്ചിട്ടുണ്ടെന്ന് ശ്രദ്ധിക്കുക. ഇല്ലെങ്കിൽ പെട്ടെന്ന് വേകാതെ തന്നെ നമുക്ക് കരിഞ്ഞു കിട്ടും . നമുക്ക് മുട്ട മറിച്ചിട്ട് കൊടുത്ത് വീണ്ടും അടച്ചുവെച്ച് രണ്ടുമിനിറ്റ് വേവിക്കാം. ശേഷം ഇതൊരു പ്ലേറ്റിലേക്ക് മാറ്റി ചൂടോടുകൂടി തന്നെ സെർവ് ചെയ്യാവുന്നതാണ്. Credit: E&E Kitchen