മീൻ ഫ്രിഡ്ജിൽ വെയ്ക്കുമ്പോൾ ഇതൊരു തുള്ളി ഒഴിച്ച് നോക്കൂ! വ്യത്യാസം കണ്ടറിയാം! അടുക്കളയിൽ ഉപകാരപെടുന്ന ഒരുപിടി കിടിലൻ ടിപ്‌സുകൾ!! | Easy Tips For Kitchen Time Savings
Easy Tips For Kitchen Time Savings
Easy Tips For Kitchen Time Savings : കിച്ചണിലെ പണികൾ എളുപ്പമാക്കാൻ കുറച്ച് സിമ്പിൾ കിച്ചൻ ടിപ്സ് കണ്ടാലോ..കത്രിക മൂർച്ച കൂട്ടാനായി കല്ലുപ്പിന്റെ പാത്രത്തിലേക്ക് കത്രിക കുത്തിവെച്ച ശേഷം മുറിക്കുന്നത് പോലെ രണ്ടുമൂന്നു പ്രാവശ്യം ചെയ്താൽ കത്രിക വളരെ പെട്ടെന്ന് നല്ല മൂർച്ചയായി കിട്ടുന്നതാണ്. അതുപോലെ തന്നെ കല്ലുപ്പിന്റെ പാത്രത്തിൽ ഒരു കഷ്ണം ചിരട്ട വച്ചു കൊടുത്താൽ കല്ലുപ്പ് പെട്ടെന്ന് അലിഞ്ഞു പോകാതെ സൂക്ഷിക്കാം. മാവ് അരച്ചു വെക്കുമ്പോൾ രണ്ടു മൂന്നു ദിവസം ആകുമ്പോഴേക്കും ആ മാവ് വളരെ പുളിച്ചു പോകുന്നതാണ്.
ഇങ്ങനെ ആവാതിരിക്കാൻ വേണ്ടി മാവ് അരച്ച ശേഷം അതിലേക്ക് പച്ചമുളക് തണ്ട് കളഞ്ഞ ശേഷം കുത്തിവെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മാവ് രണ്ടുമൂന്നു ദിവസം കഴിഞ്ഞാലും നമുക്ക് നല്ല ഫ്രഷ് ആയി തന്നെ കിട്ടും. നെയിൽ പോളിഷിന്റെ മൂടി വളരെ പെട്ടെന്ന് തുറക്കാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനായി അതിന്റെ മൂടിയിലേക്ക് രണ്ടു മൂന്നു റബർബാൻഡ് ഇട്ട് കൊടുത്താൽ നമുക്ക് വളരെ പെട്ടെന്ന് തുറക്കാൻ സാധിക്കും.
അതുപോലെ തന്നെ നെയിൽ പോളിഷ് വളരെ പെട്ടെന്ന് ഡ്രൈ ആവും. അങ്ങനെ ആകാതിരിക്കാൻ കുറച്ചു വാസലിൻ തേച്ചു കൊടുത്താൽ മതിയാകും. മിക്സിയുടെ ജാറിൽ ബ്ലേഡ് സ്റ്റക്ക് ആയി പോകുകയാണെങ്കില്‍ അതിലേക്ക് രണ്ടു മൂന്നു തുള്ളി വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതുപോലെ തന്നെ തിരിച്ചു വച്ച് അതിന്റെ മുകൾഭാഗത്ത് വരുന്ന ബ്ലേഡ് അവിടെയും കുറച്ചു വാസിലിൻ തേച്ചു കൊടുക്കുക. ശേഷം മിക്സിയുടെ ഉൾഭാഗം തിളയ്ക്കുന്ന രീതിയിൽ ഗ്യാസിന്റെ മുകളിൽ വച്ചു കൊടുത്തു കുറച്ചുനേരം ചൂടാക്കുക.
മീൻ വാങ്ങിച്ച് ഫ്രീസറിൽ സ്റ്റോർ ചെയ്ത് കഴിഞ്ഞാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം മീനിന്റെ ഫ്രഷ്‌നെസ് പോകും. ഇങ്ങനെ ആകാതിരിക്കാൻ മീൻ കഷണങ്ങളിലേക്ക് ആപ്പിൾ സൈഡർ വിനെഗർ കുറച്ച് ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത ശേഷം ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിലേക്ക് എടുത്ത് വെച്ച് ഫ്രീസറിൽ വെച്ചാൽ മതിയാകും. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരാഴ്ച കഴിഞ്ഞ് എടുത്താലും വളരെ ഫ്രഷായ മീൻ കിട്ടും. മീൻ പൊരിക്കുന്ന സമയത്ത് പ്രത്യേകിച്ച് മത്തി പോലുള്ള മീനുകൾ പൊരിക്കുമ്പോൾ വീടിനകത്ത് മോശം മണമായിരിക്കും. ഇത് മാറാൻ ആയിട്ട് മീൻ പൊരിക്കുന്ന സമയത്ത് അതിലേക്ക് കുറച്ച് കടുക് ചതച്ചത് ചേർത്ത് കൊടുക്കുക. കൂടെ തന്നെ ഒരു തണ്ട് വേപ്പില കൂടി വെച്ചുകൊടുത്താൽ മീൻ പൊടിഞ്ഞു പോകാതെയും കിട്ടും. ഹോട്ടലിൽ കിട്ടുന്ന രുചിയിൽ മീൻ കറി ഉണ്ടാക്കാനായി ഒരു ടിപ്പ് ഉണ്ട്. മീൻ കറി വെച്ച് ഗ്യാസ് ഓഫ് ചെയ്യുന്നതിന് തൊട്ടു മുന്നേ അതിലേക്ക് ഒരു തണ്ട് വേപ്പില വച്ചുകൊടുത്ത് അടച്ചു കൊടുക്കുക. പിന്നീട് വിളമ്പുന്ന സമയത്ത് മാത്രം തുറന്ന് മിക്സ് ആക്കുക. Credit : Resmees Curry World