ഇങ്ങനെ ചെയ്താൽ മതി! ഇനി ആർക്കും മുളക് കൃഷിയിൽ നൂറുമേനി വിളവ് കൊയ്യാം! ഇനി കിലോക്കണക്കിന് പച്ചമുളക് പൊട്ടിച്ചു മടുക്കും!! | Easy Tips For Green Chilli Cultivation
Easy Tips For Green Chilli Cultivation
Easy Tips For Green Chilli Cultivation : ഇത് ഒഴിച്ച് കൊടുത്താൽ മതി! ഇനി ആർക്കും മുളക് കൃഷിയിൽ നൂറുമേനി വിളവ് കൊയ്യാം. ഇങ്ങനെ ചെയ്താൽ മതി! ഇനി കിലോക്കണക്കിന് പച്ചമുളക് പൊട്ടിച്ചു മടുക്കും; ഇത് കണ്ടാൽ പച്ചമുളക് കൃഷി ചെയ്യാൻ അറിയാത്തവർക്കും പോലും 100 മേനി വിളവ് ഉറപ്പായും കിട്ടും. എല്ലാ അടുക്കളത്തോട്ടത്തിലും അടുക്കളയിലും ഉപയോഗിക്കുന്ന പച്ചക്കറി വിളയാണ് പച്ചമുളക്.
പച്ചമുളക് കൃഷി രീതികളെ കുറിച്ച് നോക്കാം. പച്ചമുളക് വിത്ത് പാകുവാൻ ആയി ഉണങ്ങിയ മുളക് അല്ലെങ്കിൽ വീടുകളിലുള്ള പഴുത്ത മുളകോ അല്ലെങ്കിൽ ചെടികളിൽ പഴുത്ത മുളക് ഉണ്ടെങ്കിൽ അതോ എടുക്കാവുന്നതാണ്. ചെടികളിൽ നിന്ന് പഴുത്ത മുളക് ആണ് എടുക്കുന്നതെങ്കിൽ പുതുക്കേണ്ട ആവശ്യം ഒന്നും തന്നെയില്ല. ഒരു പാത്രം മണ്ണ് ഒരു പാത്രം ചകിരിച്ചോറും ഒരു പാത്രം ചാണക പൊടി കൂടി മിക്സ് ചെയ്ത
സാധാരണ പൊട്ടിങ് മിക്സിലേക്ക് മുളക് പൊട്ടിച്ച് തരി ഇട്ടുകൊടുക്കുക. ശേഷം കുറച്ചു മണ്ണ് ഇതിന്റെ മുകളിലായി കനം കുറഞ്ഞ ലെയർ ആയിട്ട് ഇട്ടുകൊടുക്കുക. വിത്തുകൾ ഒരു കാരണവശാലും ഒരുപാട് താഴ്ത്തി മണ്ണിൽ നടാൻ പാടില്ല. വിത്തു പാകിയതിന് ശേഷം അതിനു മുകളിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളമൊഴിച്ചു കൊടുക്കുമ്പോൾ ഒരു കാരണവശാലും കുത്തി ഒഴിക്കാൻ പാടില്ല, വെള്ളം ചെറുതായി തളിച്ചു കൊടുക്കുകയെ പാടുള്ളൂ.
സ്യൂഡോമോണാസ് കലക്കിയ വെള്ളം തളിച്ചു കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. ശേഷം അടുത്തതായി ഇതിനെ ഒരു തണലത്തോട്ട് മാറ്റിവയ്ക്കുക. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം വെള്ളം ഒഴിക്കുമ്പോൾ ഒരുകാരണവശാലും കൂടുതൽ വെള്ളം ഒഴിക്കാൻ പാടില്ല. മുളക് കൃഷി വിത്തുകൾ പാകുന്നത് മുതൽ ഉള്ള വിവരങ്ങൾ വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video credit : Chilli Jasmine