നാരകം കുലകുത്തി കായ്ക്കാൻ ഈയൊരു വളം മതി.. ഇങ്ങനെ ചെയ്താൽ നാരങ്ങ ടെറസിലും കുലംകുത്തി കായ്ക്കുന്നത് കാണാം.!! | Easy Organic lemon cultivation
Easy Organic lemon cultivation
Easy Organic lemon cultivation : നാരങ്ങാ ഇല്ലാത്ത ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. നാരങ്ങ അച്ചാർ ഉണ്ടാക്കുവാനും വേനൽക്കാലങ്ങളിൽ നല്ലൊരു കുളിർപ്പിക്കുന്ന പാനീയം ആയിട്ടും നാരങ്ങാവെള്ളം കുടിക്കുന്നവരും ഏറെയാണ്. എല്ലാ ദിവസവും നാരങ്ങാ കഴിക്കുന്നത് ആണെങ്കിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുന്നു.
ആന്റി ഓക്സിഡന്റ് ധാരാളമുള്ള നാരങ്ങാ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. നാരങ്ങ വർഗത്തിലുള്ള ചെടികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് വൈറ്റമിൻ സി ആണ്. വൈറ്റമിൻ സി ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് അസുഖങ്ങൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു. സാധാരണയായി വീടുകളിൽ വളർത്തുന്നത്
കമ്പിളി നാരങ്ങ, ചെറുനാരങ്ങ, കറിനാരങ്ങ മുതലായവയാണ്. കൂടാതെ ബുഷ് ഓറഞ്ചും മുസംബി മുതലായവയും നാരങ്ങയുടെ വർഗത്തിൽ പെട്ടവരാണ്. നാരങ്ങാ വളർത്തുമ്പോൾ വലിയൊരു ബിന്നിനകത്തു വളർത്തുകയാണെങ്കിൽ ഒരുപാട് നാരങ്ങകൾ ഉണ്ടാകാൻ അത് സഹായിക്കുന്നു. നാരങ്ങ കൃഷി ചെയ്യുവാൻ വെയിൽ ഉള്ള സ്ഥലം തിരഞ്ഞെടുക്കേണ്ടതാണ്.
കുമ്മായം എടുത്ത് ട്രീറ്റ് ചെയ്ത മണ്ണ് എടുത്തതിനു ശേഷം ചാണകപ്പൊടി, കരിയില കമ്പോസ്റ്റ്, പച്ചക്കറി വേസ്റ്റ് തുടങ്ങിയ ജൈവ കംമ്പോസ്റ്റുകൾ ഫില്ല് ചെയ്യുകയാണ് എങ്കിൽ നല്ല റിസൾട്ട് കിട്ടുന്നതാണ്. നാരങ്ങ കൃഷി ചെയ്യേണ്ട രീതിയെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കൂ. Video credit : Rema’s Terrace Gard