Easy Onion Frying Without Oil: ബിരിയാണിയും ചിക്കൻ കറിയും എല്ലാം ഉണ്ടാക്കുമ്പോൾ നമ്മൾ സവാള വറുത്തു വെക്കാറുണ്ടല്ലോ. പക്ഷേ എണ്ണയിൽ ഇങ്ങനെ ചെയ്യുന്നത് അത്ര ആരോഗ്യകരമായ കാര്യമല്ല. നമുക്ക് ഒരു തുള്ളി എണ്ണ പോലും ഉപയോഗിക്കാതെ സവാള എങ്ങനെ വറുത്തെടുക്കാം എന്ന് നോക്കിയാലോ. ഇതിനായി ആദ്യം തന്നെ സവാള തൊലിയെല്ലാം കളഞ്ഞു നല്ല നേരിയതായി അരിഞ്ഞെടുത്ത് വെക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് റവ ചേർത്തു കൊടുക്കുക. തീ നന്നായി കുറച്ചു വെച്ച ശേഷം റവയിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്തു കൊടുക്കാം. ഇനി നമുക്ക് ഇത് നന്നായി കുറച്ചുനേരം മിക്സ് ചെയ്യാം. ശേഷം റവ നന്നായി ചൂടായി കഴിയുമ്പോൾ തീ നന്നായി കൂട്ടി വെച്ച ശേഷം റവയും സവാളയും കൂടി നന്നായി മിക്സ് ചെയ്ത് അവയുടെ നിറമെല്ലാം മാറി വരുന്നതുവരെ വെയിറ്റ് ചെയ്യുക.
ഇത് കൈവിടാതെ നല്ല രീതിയിൽ തന്നെ ഇളക്കി കൊടുക്കുക. ഇനി കുറച്ചുനേരം കഴിയുമ്പോൾ റവ എല്ലാം നല്ല ബ്രൗൺ നിറമാകും കൂടെ തന്നെ സവാളയും നല്ല മൊരിഞ്ഞു വരും. ഇനി നമുക്കിത് തീ ഓഫാക്കിയ ശേഷം ഒരു അരിപ്പയിലേക്ക് ഇട്ടു കൊടുക്കാം. അരിപ്പയിലേക്ക് ഇട്ട് ചെറുതായി ഒന്ന് കൂടയുമ്പോൾ തന്നെ റവയെല്ലാം മാറി പോവുകയും നമുക്ക് മൊരിഞ്ഞ നല്ല സവാള കിട്ടുകയും ചെയ്യും.
ഇപ്പോൾ എങ്ങനെ സവാള ഉണ്ടാക്കുമ്പോൾ നമുക്ക് എത്ര വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ ആരോഗ്യത്തിന് നല്ലതാണ്. ഒരു തുള്ളി പോലും എണ്ണ ഉപയോഗിക്കാതെയാണ് നമ്മൾ ഇങ്ങനെ ഒരു സവാള വറുത്തെടുക്കുന്നത്. എല്ലാവർക്കും ഇങ്ങനെ ഒരു ടിപ്പ് വളരെ നന്നായി ഉപകാരപ്പെടും എന്ന കാര്യത്തിൽ ഉറപ്പാണ്. Credit: ST Kitchen world