അരിപൊടി കൊണ്ട് വെറും 10 മിനിറ്റിൽ പഞ്ഞി പോലെ നെയ്യപ്പം! നെയ്യപ്പം ശരിയായില്ലെന്ന് ഇനി ആരും പറയില്ല!! | Easy Neyyappam Recipe Using Rice Flour

Easy Neyyappam Recipe Using Rice Flour

Easy Neyyappam Recipe Using Rice Flour: വളരെ പെട്ടെന്ന് ഒരടിപൊളി നെയ്യപ്പം ഉണ്ടാക്കി നോക്കിയാലോ. അതും അരിപൊടി കൊണ്ട്. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഒരുവട്ടം ഉണ്ടാക്കിയാൽ പിന്നെ വീണ്ടും വീണ്ടും ഉണ്ടാക്കി നോക്കും തീർച്ച. കൂടാതെ മലയാളികളുടെ എന്നും പ്രിയപ്പെട്ട ഒരു വിഭവം കൂടിയാണിത്.

Easy Neyyappam Recipe Using Rice Flour 11zon

ചേരുവകൾ

  • ഏലക്ക പൊടി-1 സ്പൂൺ
  • നല്ല ജീരകം -½ സ്പൂൺ
  • ബേക്കിങ് സോഡാ
  • ശർക്കര -5
  • മൈദ -1 കപ്പ്‌
  • അരിപൊടി -1 കപ്പ്‌
  • കറുത്ത എള്ള്
  • തേങ്ങാ കൊത്ത്
  • റവ -3 സ്പൂൺ
Easy Neyyappam Recipe Using Rice Flour 1 11zon

തയ്യാറാക്കുന്ന വിധം

നെയ്യപ്പത്തിന് വേണ്ടി ആദ്യം ശർക്കര പാനിയം ഉണ്ടാക്കിയെടുക്കണം. അതിനായി ഒരു പാനിൽ 5 ശർക്കര ഇട്ട് കൊടുക്കുക. ഇനി ഇതിലോട്ട് രണ്ട് ക്ലാസ് വെള്ളം ഒഴിച് നല്ലപോലെ തിളപ്പിച് കുറുകിയെടുക്കുക. ഇനി ഒരു പാൻ എടുത്ത് 1 സ്പൂൺ നെയ്യ് ഒഴിച് കൊടുക്കുക ഇനി നെയ്യ് ചൂടാക്കിയതിന് ശേഷം അതിലേയ്ക് തേങ്ങ കൊത്ത് ചേർത്ത് നല്ലപോലെ ഗോൾഡ് കളർ ആവുന്നത് വരെ ഇളക്കുക. ശേഷം തീ ഓഫ്‌ ആക്കിയതിന് ശേഷം ഒരു സ്പൂൺ കറുത്ത എള്ള് ചേർത്ത് കൊടുക്കുക. ഇനി മറ്റൊരു പാത്രത്തിൽ 250 അരിപൊടി ഇട്ടു കൊടുക്കുക, 1 കപ്പ്‌ മൈദ, ഉപ്പ്‌ എന്നിവ ചേർത്ത് ഇളക്കുക. ഇനി അതിലേയ്ക് ശർക്കര പാനി അരിച് ഒഴിക്കുക. ചൂടോടുകൂടെ ഒഴിച്ചാൽ നെയ്യപ്പം നല്ല സോഫ്റ്റ്‌ ഉണ്ടാകും. ഒട്ടും കട്ടകൾ കൂടാതെ ഇളകിയെടുക്കണം അതിന്നായി മിക്സി ഉപയോഗിക്കാവുന്നതാണ്.

ഇനി ഇതിലേക്ക് കാൽ കപ്പ്‌ റവ ഇട്ട് കൊടുക്കാം. നല്ലപോലെ മിക്സ്‌ ചെയുക. ഇനി നേരത്തെ തയ്യാറാക്കിയ എള്ളും തേങ്ങാ കൊത്തും ഈ മിശ്രിതത്തിലേയ്ക് ഇട്ട് നല്ലപോലെ യോജിപ്പിക്കുക. ½ സ്പൂൺ ഏലക്ക പൊടി, നല്ലജീരകം 2 നുള്ള് ബേക്കിങ് സോഡയും ഇട്ട് കൊടുത്ത് നന്നായി മിക്സ്‌ ചെയുക. മിക്സ്‌ നല്ല കട്ടിയാവുന്നുണ്ടെങ്കിൽ ചൂടുവെള്ളം ചേർക്കാവുന്നതാണ്. ഇനി നെയ്യപ്പം ഉണ്ടാക്കാനായി ഒരു കുഴിയുള്ള പാത്രത്തിൽ എണ്ണ ഒഴിച് ചൂടാക്കിയതിന് ശേഷം അതിലേക് നമുക്ക് മാവ് ഓരോ സ്പൂൺ വീതം ഒഴിച് കൊടുത്ത് എടുക്കാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാകുകയാണെങ്കിൽ നല്ല അടിപൊളി സോഫ്റ്റ്‌ ആൻഡ് ക്രിസ്പ്പി നെയ്യപ്പം തയ്യാർ. ഇനി എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. Credit: Simi’s Food Corner

You might also like