നാവിൽ വെള്ളമൂറും കിടിലൻ മുളക് ചമ്മന്തി! ചോറിന്റെ കൂടെ ഈയൊരു മുളകു ചമ്മന്തി മാത്രം മതി! ഒറ്റയടിക്ക് പാത്രം കാലിയാകും!! | Easy Mulak Chammanthi Recipe

Easy Mulak Chammanthi Recipe

Easy Mulak Chammanthi Recipe: വളരെ പെട്ടെന്ന് തന്നെ കുറഞ്ഞ സാധനങ്ങൾ കൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ വേണ്ടി പറ്റുന്ന മുളക് ചമ്മന്തി. ചോറിന്റെ കൂടെ വളരെ നല്ല കോംബോ നൽകുന്നു. എല്ലാ പ്രായക്കാർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള മുളക് ചമ്മന്തിയാണിത്.

Ingredients

  • Dried Red Chilli
  • Shallots
  • Tamarind
  • Curry Leaves
  • Coconut Oil
  • Salt
Easy Mulak Chammanthi Recipe

How To Make Mulak Chammanthi

ആദ്യം ഒരു പാൻ എടുത്ത് ചൂടായതിനു ശേഷം അതിലേക്ക് അഞ്ചാറ് വറ്റൽമുളകിട്ട് നല്ല രീതിയിൽ ചൂടാക്കി എടുക്കുക ഒട്ടും തന്നെ വെള്ളം ചേർക്കുവാൻ വേണ്ടി പാടില്ല. ഇനി ഇതിലേക്ക് ഒരു അല്ലി കറിവേപ്പില ചേർത്ത് കൊടുക്കുക. ഇവ നല്ലപോലെ ചൂടായി കഴിഞ്ഞാൽ ഒരു മിക്സിയുടെ ജാർ എടുത്ത് പൊടിച്ചെടുക്കുക. ഇനി ഈ പൊടിച്ചത് ഒരു ബൗളിലേക്ക് മാറ്റുക. ശേഷം ഒരു ടീസ്പൂൺ ഉപ്പ് ചെറിയ കഷ്ണം പുളി, അതേപോലെതന്നെ അഞ്ചാറ് ചുറ്റുള്ളി ചതച്ചത് എന്നിവ നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഈ ചേരുവകൾ നേരത്തെ പൊടിച്ചുവെച്ച

ആ ഒരു മിക്സിലേക്ക് ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഇനി മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ നല്ല രീതിയിൽ ചൂടാക്കി എടുത്തതിനുശേഷം ഈ ഒരു മിക്സിലേക്ക് ഒഴിക്കുക. കൂടുതൽ ശ്രദ്ധിക്കേണ്ടത് നല്ല രീതിയിൽ വെളിച്ചെണ്ണ ചൂടാക്കി എടുക്കണം എന്നതാണ്. ഇനി വെളിച്ചെണ്ണയും മിക്സ് നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കുക. നല്ല അടിപൊളി സ്മെൽ ലോഡ് കൂടിയുള്ള കിടിലൻ മുളക് ചമ്മന്തി തയ്യാർ. കുറച്ചു ക്വാണ്ടിറ്റി ഉള്ള തന്നെ കൂടുതൽ പേർക്ക് കഴിക്കാൻ വേണ്ടി പറ്റുന്നു. പലരും ഇപ്പോൾ അവരുടെ വീടുകളിൽ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്ന ചമ്മന്തിയാണിത്. ചോറിന് നല്ല കോമ്പോ നൽകുന്നു. Credit: Sheeba’s Recipes

Read also: കൊതിയൂറും നാടൻ ചമ്മന്തി പൊടി! ഇനി ചമ്മന്തി പൊടി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം! ഈ ചമ്മന്തി പൊടി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം!! | Nadan Chammanthi Podi Recipe

വെറും രണ്ടു മിനിറ്റിൽ കിടിലൻ ഉള്ളി ചമ്മന്തി റെഡി! ഈ ഒരൊറ്റ ചമ്മന്തി മതി മിനിമം 2 പ്ലേറ്റ് ചോറ്‌ അകത്താക്കാൻ!! | Easy Ulli Chammanthi Recipe

You might also like