ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി ചക്കയെല്ലാം ഇനി കൈ എത്തി പറിക്കാം! പ്ലാവിന് ഇങ്ങനെ പാന്റ്സ് കെട്ടി കൊടുക്കൂ! | Easy Jackfruit Cultivation Tips Using Cloth
Easy Jackfruit Cultivation Tips Using Cloth
Easy Jackfruit Cultivation Tips Using Cloth : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു പ്ലാവെങ്കിലും ഉണ്ടായിരിക്കും. എന്നാൽ മിക്കപ്പോഴും ഉണ്ടാവാറുള്ള ഒരു പ്രധാന പ്രശ്നം ചക്ക കായ്ക്കുന്നത് പ്ലാവിന്റെ ഒരുപാട് മുകളിൽ ആയിട്ടാണ് എന്നതാവും. അതിന് പരിഹാരമായി ചക്ക പ്ലാവിന്റെ താഴെ തന്നെ കായ്ക്കാനായി ചെയ്യാവുന്ന ഒരു ട്രിക്ക് പരിചയപ്പെടാം. ആദ്യം ഒരു നീളമുള്ള ലെഗ്ഗിങ്സോ, ചുരിദാറിന്റെ പാന്റോ എടുത്ത് അതിന്റെ നടുക്ക് വച്ച് മുറിച്ച് 2 ഭാഗങ്ങൾ ആക്കി മാറ്റുക.
ശേഷം കുറച്ച് പച്ച ചാണകം എടുത്ത് മുറിച്ച് മാറ്റിയ ലെഗ്ഗിങ്സിന്റെ അകത്ത് ആയി നിറച്ച് കൊടുക്കണം. ഒട്ടും പുറത്തേക്ക് പോകാത്ത രീതിയിൽ വേണം ചാണകം നിറക്കാൻ. പിന്നീട് പ്ലാവിന്റെ എവിടെയാണോ ചക്ക കായ്‌ക്കേണ്ടത് അതിന് ചുറ്റും ചാണകം നിറച്ച തുണി കെട്ടി വക്കുക. കാറ്റോ മഴയോ ഉള്ളപ്പോൾ തുണി വീണു പോകാതെ ഇരിക്കാനായി അതിന് മുകളിൽ ചരട് ഉപയോഗിച്ച് നല്ല പോലെ കെട്ടി കൊടുത്താൽ മതി.
തുണി കെട്ടി 15 ദിവസം കഴിയുമ്പോൾ തന്നെ കെട്ടിയ ഭാഗത്ത് കായ പൊട്ടി തുടങ്ങുന്നത് കാണാം. പിന്നീട് തുണി അഴിച്ചു മാറ്റാവുന്നതാണ്. ഇതു തന്നെ മറ്റൊരു രീതിയിലും ചെയ്യാൻ സാധിക്കും. അതിനായി ആദ്യം പ്ലാവിന്റെ കായ് പൊട്ടേണ്ട ഭാഗം നോക്കി ഒട്ടും വെള്ളമില്ലാത്ത പച്ച ചാണകം തേച്ചു പിടിപ്പിക്കുക. ശേഷം അതിന് ചുറ്റും ഒരു തുണി ചുറ്റി കൊടുക്കുക. നേരത്തെ ചെയ്തത് പോലെ ചരട് ഉപയോഗിച്ച് അതിന്റെ മുകൾ
ഭാഗം കെട്ടി കൊടുക്കുക. ഇങ്ങിനെ ചെയ്ത് കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ തന്നെ അങ്ങിനെ ചെയ്ത ഭാഗത്ത് കായ്കൾ പൊട്ടി തുടങ്ങുന്നത് കാണാൻ സാധിക്കും. ഈ ഒരു രീതി ഉപയോഗിക്കുന്നത് വഴി പ്ലാവിൽ ആവശ്യമുള്ള ഭാഗങ്ങളിൽ എല്ലാം നിറയെ ചക്ക കായ്‌ക്കുകയും അത് എളുപ്പത്തിൽ മുറിച്ച് എടുക്കുകയും ചെയ്യാവുന്നതാണ്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. Jackfruit Cultivation Tips Using Cloth Video Credit : PRS Kitchen
Easy Jackfruit Cultivation Tips Using Cloth
Jackfruit is a large, tropical fruit known for its unique texture and sweet flavor. Native to South and Southeast Asia, it is rich in nutrients like vitamin C, potassium, and fiber. The ripe fruit is enjoyed fresh or in desserts, while the unripe version is used as a meat substitute in savory dishes due to its fibrous texture. Jackfruit seeds are also edible and nutritious. It’s a versatile and sustainable food gaining global popularity.