കുറുകിയ ഗ്രേവിയോടു കൂടിയ കിടിലൻ മുട്ട കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഹോട്ടലിൽ കിട്ടുന്ന അതെ ടേസ്റ്റിൽ നാടൻ മുട്ടക്കറി!! | Easy Egg Curry Recipe
Easy Egg Curry Recipe
About Easy Egg Curry Recipe
Easy Egg Curry Recipe : ഹോട്ടലിൽ കിട്ടുന്ന അതേ ടേസ്റ്റിൽ നാടൻ മുട്ട കറി നമുക്ക് വീട്ടിൽ ഉണ്ടാക്കി എടുത്താലോ? ഹോട്ടലിൽ കിട്ടുന്ന മുട്ടക്കറിക്ക് ഒരു പ്രത്യേക ടേസ്റ്റ് ആണ്. അത് നമുക്ക് വീട്ടിൽ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. നല്ല ടേസ്റ്റി മസാലയോടു കൂടിയുള്ള കുറുകിയ ചാറോടു കൂടി മുട്ടക്കറി എങ്ങനെയാണ് പെട്ടെന്ന് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതെന്ന് നോക്കാം.
Ingredients
- വെളിച്ചെണ്ണ
- പെരുംജീരകം – 1/2 ടീ സ്പൂൺ
- ബേ ലീഫ്
- ഗ്രാമ്പു – 3 എണ്ണം
- പട്ട
- ഏലക്ക
- സവാള – 3 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്
- തക്കാളി – 1 എണ്ണം
- വേപ്പില
- മല്ലിയില
- കാശ്മീരി മുളക് പൊടി – 1 ടേബിൾ സ്പൂൺ
- മല്ലി പൊടി – 1. 1/2 ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
- ഗരം മസാല – 3/4 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- മുട്ട – 4 എണ്ണം
Learn How to Make Easy Egg Curry Recipe
ആദ്യം തന്നെ ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത ശേഷം പെരുംജീരകം, പട്ട, ഗ്രാമ്പൂ, ഏലക്ക, ബേ ലീഫ് എന്നിവയിട്ടു കൊടുത്തു റോസ്റ്റ് ചെയ്യുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അടച്ചുവെച്ച് നന്നായി വയറ്റുക. സവാള നന്നായി വാടി കഴിയുമ്പോൾ ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത് കൂടി ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും മല്ലിയിലയും വേപ്പിലയും കൂടി ചേർത്ത് കൊടുത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് തക്കാളി നന്നായി ഉടഞ്ഞു കഴിയുമ്പോൾ നമുക്ക് പൊടികൾ ചേർത്തു കൊടുക്കാം.
പൊടികളായ മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്നവരെ ഇളക്കുക. ഇതേ സമയം കുറച്ചു വെള്ളം കൂടി ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അടച്ചുവെച്ച് രണ്ട് മിനിറ്റ് കുക്ക് ചെയ്യുക. ഇനി ഇത് തുറന്നു ഇതിലേക്ക് കുറച്ചു കൂടി വെള്ളം ഒഴിച്ച് തിളപ്പിച്ച് കൊടുത്ത ശേഷം പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് കൊടുത്ത് മുട്ട മസാല മിക്സ് ആവുന്ന രീതിയിൽ ഇളക്കി യോജിപ്പിച്ചെടുക്കുക. ഹോട്ടലിൽ കിട്ടുന്ന അതേ ടേസ്റ്റിൽ നാടൻ മുട്ട കറി റെഡി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം. Easy Egg Curry Recipe Credit : Shahanas Recipes