കടലയും പുഴുങ്ങിയ മുട്ടയും കൊണ്ട് ഒരു കുട്ട നിറയെ സ്നാക്ക്! ഇതുവരെ കഴിക്കാത്ത അടിപൊളി സ്നാക്ക് തയ്യാറാക്കാം!! | Easy Egg and Kadala Snack Recipe
Easy Egg and Kadala Snack Recipe
ഇന്ന് നമ്മൾ ഉണ്ടാക്കുവാൻ പോകുന്നത് നിങ്ങൾ ഇതുവരെ കഴിക്കാത്ത ഒരു അടിപൊളി സ്നാക്ക് ആണ്. ഇനി നിങ്ങൾ ഇത് കഴിച്ചിട്ടുണ്ടോ എന്ന് അറിയില്ല.. എന്നാലും നമുക്കിത് ഉണ്ടാക്കി നോക്കാം. ഇന്ന് കടലയും പുഴുങ്ങിയ മുട്ടയും കൊണ്ട് ഒരു കുട്ട നിറയെ സ്നാക്ക് നമുക്ക് തയ്യാറാക്കിയാലോ.? കുറച്ചു എരിവൊക്കെ ഉള്ള ഒരു അടിപൊളി പലഹാരമാണിത്.
Ingredient
- Chickpea
- Salt
- Sunflower oil
- Onion
- Green chillies
- Curry leaves
- Ginger garlic paste
- Turmeric powder
- Garnam powder
- Kashmiri chilli powder
- Black pepper powder
- Coriander powder
- Egg
- Gram flour
- Maida
- Baking soda
- Coriander leaves

ഇത് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യമായി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുത്ത അരക്കപ്പ് കടലയും 1 ഗ്ലാസ് വെള്ളവും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഒരു കുക്കറിൽ വേവിച്ചെടുക്കുക. അടുത്തതായി ഇതിനുള്ള മസാല തയ്യാറാകാനായി ചൂടായ ഒരു പാനിൽ 2 tbsp സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാക്കുക.
Easy Egg and Kadala Snack Recipe
എന്നിട്ട് അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് പച്ചമുളക് അരിഞ്ഞത്, 2 തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റിയെടുക്കുക. പിന്നീട് വഴറ്റിയെടുത്ത സവാള കൂട്ടിലേക്ക് 3/4 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1/4 tsp മഞ്ഞൾപൊടി 1/2 tsp ഗരംമസാലപൊടി, 3/4 tsp കശ്മീരി മുളകുപൊടി, കുരുമുളക് പൊടി, 3/4 tsp മല്ലിപൊടി എന്നിവ ചേർത്ത ഇളക്കുക.
അതിനുശേഷം വേവിച്ച കടല മിക്സിയിൽ ഒന്ന് അരച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം കടല അരച്ചെടുക്കുവാൻ. ഇത് മസാലയിൽ ചേർത്തിളക്കുക. പിന്നീട് ഇതിലേക്ക് ഒരു കോഴിമുട്ട പുഴുങ്ങിയത് ചെറിയ കഷ്ണങ്ങളാക്കിയത് ചേർത്തുകൊടുക്കുക. ഇനി നമുക്കിത് പൊരിച്ചെടുക്കാം. Recipe Video credit: Ladies planet By Ramshi
Egg Chickpea Snack Recipe
Egg Chickpea Snack is a protein-rich, healthy, and flavorful recipe perfect for evening cravings or a quick breakfast. To prepare, boil chickpeas and eggs separately. Sauté chopped onions, green chilies, curry leaves, and a pinch of turmeric in a little oil. Add the boiled chickpeas, mix well, then crumble in the boiled eggs. Season with salt and pepper, stir gently, and cook for a few minutes. This hearty snack is both nutritious and satisfying, ideal for kids and adults alike.