രുചിയൂറും ബീഫ് വരട്ടിയത് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഒരിക്കലെങ്കിലും കഴിച്ചു നോക്കണം ഇതുപോലൊരു ബീഫ് വിഭവം!! | Easy Beef Dry Roast Recipe

Easy Beef Dry Roast Recipe

About Easy Beef Dry Roast Recipe

Easy Beef Dry Roast Recipe : ഇത്രയും രുചികരമായി നിങ്ങൾ ഇതിനു മുന്നേ ബീഫ് വരട്ടിയത് കഴിച്ചിട്ടുണ്ടാവാൻ സാധ്യതയില്ല. കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്ന ഈ ഒരു ബീഫ് വരട്ടിയത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഇതുണ്ടാക്കിയെടുക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

Easy Beef Dry Roast Recipe2

Ingredients

  • മുളക് പൊടി – 4 ടേബിൾ സ്പൂൺ
  • മല്ലി പൊടി – 3 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി – 1 ടീ സ്പൂൺ
  • ബീഫ് – 1 കിലോ
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളക് പൊടി – 1 ടീ സ്പൂൺ
  • ഗരം മസാല പൊടി – 1 ടീ സ്പൂൺ
  • തക്കാളി – 2 എണ്ണം
Easy Beef Dry Roast Recipe3
  • ഇഞ്ചി
  • വെളുത്തുള്ളി
  • വെളിച്ചെണ്ണ
  • ചെറിയുള്ളി – 1/2 കപ്പ്
  • സവാള – 1 എണ്ണം
  • വറ്റൽ മുളക് – 2 എണ്ണം
  • പച്ച മുളക് – 2 എണ്ണം
  • വേപ്പില
Easy Beef Dry Roast Recipe4

How to Make Easy Beef Dry Roast Recipe

ആദ്യം തന്നെ ഒരു പാൻ അടുപ്പിൽ വച്ച ശേഷം ഇതിലേക്ക് മുളകു പൊടിയും മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത് ഒന്ന് ചൂടാക്കി എടുക്കുക. ഇനി തീ ഓഫ്‌ ആക്കിയ ശേഷം മഞ്ഞൾപ്പൊടിയും ചേർത്തു കൊടുക്കുക. ആ കുക്കറിലേക്ക് നമ്മൾ ചൂടാക്കി വച്ചിരിക്കുന്ന പൊടികൾ ചേർത്തു കൊടുക്കുക. കൂടെ തന്നെ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫ് കഷണങ്ങളും ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് കുരുമുളകുപൊടി ഗരം മസാല ആവശ്യത്തിന് ഉപ്പ് ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് കൊടുത്ത് കുറച്ചു വെള്ളവും ഒഴിച്ച് വേവിച്ചെടുക്കുക.

Easy Beef Dry Roast Recipe5

ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് ചെറിയുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ചെറിയ ഉള്ളി നന്നായി വാടി കഴിയുമ്പോൾ ഇതിലേക്ക് സവാള അരിഞ്ഞതും പച്ചമുളകും വറ്റൽ മുളകും വേപ്പിലയും ചേർത്ത് കൊടുത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തക്കാളി അരിഞ്ഞത് കൂടി ചേർത്തു കൊണ്ട് തക്കാളിയൊക്കെ നന്നായി ഉടന്നു കഴിയുമ്പോൾ നമ്മൾ വേവിച്ചു വച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ഇട്ടു കൊടുത്ത് എല്ലാം കൂടി നന്നായി യോജിപ്പിച്ച് എടുക്കുക. ഇനി ഇതൊരു 15 മിനിറ്റ് ലോ ഫ്ലെയ്മിൽ വച്ച് വരട്ടിയെടുത്ത് കുറച്ചു വേപ്പില കൂടി തൂവി കൊടുക്കുക. കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു നോക്കൂ. Easy Beef Dry Roast Recipe Credit : Shameena Thajuddin

Easy Beef Dry Roast Recipe6

Read Also : ഇച്ചിരി അവലും ശർക്കരയും കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും!! | Tasty Aval Snack Recipe

ഇതാണ് മക്കളെ സാമ്പാർ പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടെ ചേർത്താൽ സാമ്പാർ പൊടി വേറെ ലെവൽ ടേസ്റ്റ് ആകും!! | Tasty Sambar Powder Recipe

You might also like