രുചിയൂറും കാറ്ററിംഗ് ചിക്കൻ റോസ്റ്റ് ഇതുപോലെ ഒരുതവണ ഒന്ന് ഉണ്ടാക്കി നോക്കൂ! പാത്രം ഉടൻ തന്നെ കാലിയാകും!! | Catering Special Chicken Roast Recipe
Catering Special Chicken Roast Recipe
Catering Special Chicken Roast Recipe : കാറ്ററിംഗുകാർ പാർട്ടികളിൽ വിളമ്പുന്ന കൊതിയൂറും രുചിയുള്ള ചിക്കൻ റോസ്റ്റ് കഴിച്ചിട്ടില്ലേ. നിങ്ങൾ ഉണ്ടാക്കുന്ന സ്പെഷ്യൽ വിഭവങ്ങൾക്കൊപ്പം വിളമ്പാൻ സൂപ്പറായ ഒന്നാണിത്. മാത്രമല്ല വീട്ടിലെ സൽക്കാരങ്ങളിലെ താരമായും തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവമാണിത്. നിങ്ങൾ ബിരിയാണി തയ്യാറാക്കുമ്പോൾ അതിന്റെ മസാലയായി ഉണ്ടാക്കാവുന്ന ഒരു സ്പെഷ്യൽ റോസ്റ്റ് ആണിത്. രുചികരമായ സ്പെഷ്യൽ ചിക്കൻ റോസ്റ്റ് തയ്യാറാക്കാം.
- ചിക്കൻ – 2 1/2 കിലോ
- വിനാഗിരി – 1/2 കപ്പ്
- ബേ ലീഫ് – 2 എണ്ണം
- കറയാമ്പു – 8
- തക്കോലം – 1 എണ്ണം
- കറുവപ്പട്ട – 4 കഷണം
- ജാതിപത്രി – 2 എണ്ണം
- സോയ സോസ് – 1 ടേബിൾ സ്പൂൺ
ഒരു കിലോ ചിക്കന് മൂന്ന് സവാള എന്ന കണക്കിലാണ് സവാള എടുക്കേണ്ടത്. റോസ്റ്റ് തയ്യാറാക്കുമ്പോൾ ഇതിൽ ചേർക്കുന്ന സവാള കുറച്ച് ഫ്രൈ ചെയ്ത് ചേർക്കുമ്പോളാണ് ഇതിന് അപാര സ്വാദ് കൂടി കിട്ടുന്നത്. ഇവിടെ പതിനഞ്ച് പേർക്ക് വിളമ്പാവുന്ന ചിക്കൻ റോസ്റ്റ് ആണ് തയ്യാറാക്കുന്നത്. ആദ്യമായി രണ്ടര കിലോ ചിക്കൻ കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് ചിക്കൻ മുങ്ങി കിടക്കും ഭാഗത്തെ വെള്ളം ഒഴിച്ചു കൊടുക്കാം. ശേഷം ഇതിലേക്ക് അര കപ്പ് വിനാഗിരിയും അരക്കപ്പോളം ഉപ്പും ചേർത്ത് കൈ ഉപയോഗിച്ച് നല്ലപോലെ യോജിപ്പിച്ച് എടുക്കാം. ചിക്കൻ നല്ല സോഫ്റ്റ് ആയി കിട്ടുന്നതിനും ചിക്കനിലെ ചീത്ത മണം പോകുന്നതിനും ഇത് സഹായിക്കും.
ശേഷം ഇത് മൂടിവെച്ച് അരമണിക്കൂറോളം മാറ്റിവയ്ക്കണം. അരമണിക്കൂറിന് ശേഷം ചിക്കൻ ഊറ്റി മാറ്റി വയ്ക്കാം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു സ്പൂൺ മുളക്പൊടിയും അരസ്പൂൺ കുരുമുളക് ചതച്ചതും രണ്ട് സ്പൂൺ കോൺ ഫ്ലോറും അര സ്പൂൺ ഖരം മസാലയും കുറച്ച് കറിവേപ്പിലയും കൈകൊണ്ട് കീറിയതും ഒരു ചെറുനാരങ്ങയുടെ നീരും ഒരു സ്പൂൺ വെളിച്ചെണ്ണയും കൂടെ ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കണം. കാറ്ററിംഗ് സ്പെഷ്യൽ കിടുക്കാച്ചി ചിക്കൻ റോസ്റ്റ് നിങ്ങളും തയ്യാറാക്കൂ. Video Credit : Anithas Tastycorner