അബിയു കൃഷി ചെയ്യുന്നവർ അറിയാൻ! അബിയു തൈ നടുമ്പോൾ ഈ 5 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക! 100 % വിജയം ഉറപ്പ്!! | Abiu Fruit Cultivation Tips

Abiu Fruit Cultivation Tips

Abiu Fruit Cultivation Tips: അബിയു പഴത്തിന്റെ കൃഷി ഇന്നു മലയാളികൾക്കിടയിൽ ഏറെ പ്രചാരം നേടുന്ന ഒന്നാണ്. അബിയു തൈ നട്ടു മൂന്നു വർഷത്തിനുള്ളിൽ ഫലം തരുന്ന അബിയു എന്ന ഈ വിദേശി പഴം കണ്ടാൽ മുട്ടപ്പഴം പോലെ തോന്നും. ഇതിന്റ ശാഖകളില്‍ ചെറു പൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ഇവയുടെ ചെറു കായ്‌കള്‍

വിരിയുമ്പോള്‍ പച്ച നിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത്‌ മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ചെറുസസ്യം മറ്റൊരു മനോഹര കാഴ്‌ച്ചയാണ്‌. പഴങ്ങള്‍ മുറിച്ച്‌ ഉള്ളിലെ മാധുര്യമേറിയ വെള്ളക്കഴമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ നമുക്ക് കോരി കഴിക്കാം. സൂര് പ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണിൽ ഇവ നന്നായി വളരും.

വെള്ളക്കെട്ടില്ലാത്ത സ്‌ഥലത്ത്‌ അരമീറ്ററോളം നീളം, വീതി, താഴ്‌ചയുള്ള കുഴികളെടുത്ത്‌ ഉണങ്ങി പൊടിഞ്ഞ ചാണകമോ ജൈവവളങ്ങളോ അടിസ്‌ഥാനമായി ഇട്ട്‌ തടം മൂടി തൈകള്‍ നമുക്ക് നടാം. മഴ ഇല്ലാത്തപ്പോൾ നനച്ചു കൊടുത്താൽ മതി. രോഗങ്ങള്‍ കാര്യമായി ബാധിക്കാത്ത പ്രകൃതമുള്ള അബിയുവിന്റെ ശരിയായ വളര്‍ച്ചയ്‌ക്ക് ഇടയ്‌ക്കിടെ

വളങ്ങള്‍ ചേര്‍ക്കുന്നത്‌ നല്ലതാണ്‌. എന്നാൽ വേണ്ട രീതിയിൽ പരിചരണം നൽകിയില്ല എങ്കിൽ ഇവയില് ഫംഗസ് ബാധ പിടിപെടാം. അത് ഒഴിവാക്കാനായി നമ്മൾ ചെയ്യേണ്ട കാര്യം, ചെടിയുടെ ചെറു ശാഖകൾ ഒന്നും തന്നെ മണ്ണിലേക്ക് മുട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Livekerala

You might also like