എന്റെ പൊന്നോ ഒന്നൊന്നര ടേസ്റ്റ് ആണ്! കപ്പ കൊണ്ടൊരു കിടിലൻ മാജിക്! കപ്പ ഇത് പോലെ ചെയ്തു നോക്കൂ!! | Variety Tapioca Recipe
Variety Tapioca Recipe
Variety Tapioca Recipe: കപ്പ നമ്മൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു വിഭവം തന്നെയാണ്. കപ്പ കൊണ്ട് പല രീതിയിലുള്ള ഫുഡ് ഉണ്ടാക്കി കഴിക്കുന്നവരാണ് നമ്മൾ എങ്കിലും എന്നും വെറൈറ്റി ആഗ്രഹിക്കുന്നവർക്കായി ഒരു കിടിലൻ വിഭവം ഇതാ. ഈ രീതിയിൽ ഒന്ന് ഉണ്ടാകിനോക്കൂ. വളരെ പെട്ടെന്ന് എളുപ്പത്തിൽ നല്ല സ്വദിഷ്ഠമായ വിഭവം ഉണ്ടാക്കാം. ഇത് മീൻകറി, ചിക്കൻ കറി എന്നിവയുടെ കൂടെ നല്ല കോമ്പോ തന്നെയാണ്. വളരെ പെട്ടന്നും എന്നാൽ കൂടുതൽ രുചിയേറുന്നതുമായ കപ്പ റെസിപ്പി എല്ലാരും ട്രൈ ചെയ്ത് നോക്കൂ.
ചേരുവകൾ
- കപ്പ
- ചെറിയുള്ളി
- കാന്താരി മുളക് -10
- വെളിച്ചെണ്ണ
- മഞ്ഞൾ പൊടി

Ingredients
- Tapioca
- Shallots
- Birds Eye Chili – 10
- Coconut Oil
- Turmeric Powder
How To Make Variety Tapioca Recipe
കപ്പ നല്ലപോലെ കഴുകി എടുക്കുക. അത് ചെറിയ കഷ്ണം ആക്കി വെള്ളത്തിൽ വേവിക്കാൻ വെക്കുക. ഇനി ഒരു മിക്സി എടുത്ത് അതിലേക് കുറച്ച് ചെറിയുള്ളി, കുറച്ച് കാന്താരി മുളകും ഇട്ട് നല്ലപോലെ അരച്ചെടുക്കുക. ഇനി അതിലേക് കുറച്ച് ഉപ്പ്, 2 സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത മിക്സ് ചെയ്യുക ഇനി കുറച്ച് സമയം ആ മിക്സ് മാറ്റിവെക്കുക. ഇനി നേരത്തെ വേവിച്ച കപ്പയിലേയ്ക് ഈ മിക്സ് ചേർക്കുക കൂടെ ആവിശ്യത്തിനുള്ള ഉപ്പ്, മഞ്ഞൾ പൊടി എന്നിവ ചേർത്ത് നല്ല പോലെ മൂടിവെച് ആവികേറ്റുക. ഇനി നല്ലപോലെ കപ്പ ഇളക്കി ഒരു സോഫ്റ്റ് പരുവം ആവുന്നതുവരെ മിക്സ് ചെയുക. ഇങ്ങനെ അടിപൊളി കപ്പ മിക്സ് തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് മീൻകറി, ചിക്കൻ കറി എന്നിവയുടെ കൂടെ നല്ല മ്പോ തന്നെയാണ്. വളരെ പെട്ടന്നും എന്നാൽ കൂടുതൽ രുചിയേറുന്നതുമായ കപ്പ റെസിപ്പി എല്ലാരും ട്രൈ ചെയ്ത് നോക്കൂ. Credit: AYAANS WORLD