കിടിലൻ പുതു രുചിക്കൂട്ടുമായി മത്തങ്ങ മസാല! മത്തങ്ങ ഇഷ്ടമല്ലാത്തവര്‍ പോലും വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും! അത്ര ടേസ്റ്റ് ആണ്!! | Pumpkin Masala Curry Recipe
Pumpkin Masala Curry Recipe
Pumpkin Masala Curry Recipe : എപ്പോഴും നമ്മൾ മത്തങ്ങ വെച്ച് കറികൾ മാത്രമല്ലെ ഉണ്ടാക്കിനൊക്കാറ്. എന്നാൽ ഇന്ന് നമ്മൾക് ഒരു വറൈറ്റി സാധനം ഉണ്ടാക്കി നോക്കിയാലോ. ചപ്പാത്തിക്കും, ദോശയ്ക്കും കൂടെ മത്തങ്ങ മസാല എങ്ങനെ ഉണ്ടാകും. കേക്കുമ്പോ തന്നെ ഒരു വറൈറ്റിയല്ലേ. എന്നാൽ തിന്നാനും അതിലും കൂടുതൽ ടേസ്റ്റ് ആണ് കേട്ടോ, നിങ്ങൾ ഇങ്ങനെ ഒരുപ്രാവിശ്യം ഉണ്ടാക്കിനോക്കിയാൽ പിന്നെ എപ്പോഴും ഉണ്ടാക്കി നോക്കും.

Ingredients
- Pumpkin
- Onion
- Small Onion – 6
- Ginger Garlic
- Curry leaves
- Green chillies
- Fenugreek – ½ spoon
- Mustard – ½ spoon
- Garam Masala – ½ spoon
How To Make Pumpkin Masala Curry
മത്തങ്ങ തൊലി കളഞ്ഞു ചെറിയ ചെറിയ കഷ്ണം ആക്കി വെക്കുക. ഇനി ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച് അതിലേയ്ക് ഉലുവ, കടുക്, കറിവേപ്പില, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി ചേർത്ത് ചെറിയ രീതിയിൽ വഴറ്റിയെടുക്കുക. ചെറിയുള്ളി കൂടുതൽ ടേസ്റ്റ് നൽകുന്നതാണ്. ഇനി ഇതിലേയ്ക് പൊടികൾ ചേർത്ത് കൊടുകാം. അതിനായി മഞ്ഞൾ പൊടി, ഉപ്പ്, 3 സ്പൂൺ ചില്ലി ഫ്ലാക്സ് ഇട്ട് നല്ലപോലെ ഇളക്കുക. ഇനി ഇതിലേയ്ക് 1 സ്പൂൺ മല്ലിപൊടി ചേർകാം. പൊടികൾ ഒക്കെ ചേർത്ത് കഴിഞ്ഞാൽ അതിലേക് നേരെതെ മുറിച് വെച്ച മത്തങ്ങ ചേർത്ത് കൊടുക്കുക.
ഇനി അതിലേക് ആവിശ്യമായ ഉപ്പും ചേർത്ത് കൊടുക്കുക ഇനി മത്തങ്ങ വേവനായിട് 3 സ്പൂൺ വെള്ളം ഒഴിച്ചു അത് മൂടി വെക്കുക .ഒരു 4 മിനിറ്റ് മാത്രം വേവിച്ചെടുക്കുക വെന്ത് ഉടയാൻ പാടുള്ളതല്ല. മത്തങ്ങ വെന്ത് വരുന്നത് വരെ മാത്രം അത് മൂടിവെക്കാൻ പാടുള്ളു. അതിന് ശേഷം തുറന്ന് വേവിക്കുന്ന നല്ലപോലെ വെള്ളം ഇല്ലാത്ത രീതിയിൽ ഡ്രൈ ആയിട്ട് എടുക്കുക. ഇനി അവസാനമായി ½ സ്പൂൺ. ഗരം മസ്സാല ചേർക്കാം. ഇത് ഇനി ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും കഴികാം.അതിൽ കൂടുവാൻ പാടുള്ളതല്ല. ഇങ്ങനെ കുറഞ്ഞ സമയത്ത് പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരാടിപോളി ഡിഷ് ആണ് ഇത്. എല്ലാരും പെട്ടന്ന് തന്നെ ഉണ്ടാക്കിനോക്കൂ. Credit: Jaya’s Recipes