നാടൻ വീട്ടു വൈദ്യം! മുറിവെണ്ണ ഇനി വീട്ടിൽ ഉണ്ടാക്കാം! എല്ലാ വേദനകൾക്കും മുറിവുകൾക്കും കിടിലൻ പരിഹാരം!! | Homemade Ayurvedic Murivenna Oil Recipe
Homemade Ayurvedic Murivenna Oil Recipe
Homemade Ayurvedic Murivenna Oil Recipe : നമുക്ക് മുറിവുകളോ അല്ലെങ്കിൽ എന്തെങ്കിലും വേദനയോ വരുമ്പോൾ ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല വേദന ശമിനിയാണ് മുറിവെണ്ണ. പക്ഷേ ഇത് മാർക്കറ്റിൽ നിന്ന് നമുക്ക് കിട്ടുന്നത് മിക്യതും ഡ്യൂപ്ലിക്കേറ്റ് മുറിവെണ്ണയാണ്. മുറിവെണ്ണ ഉണ്ടാക്കിയെടുക്കുന്നത് ഒരു സിമ്പിൾ ആയിട്ടുള്ള കാര്യമല്ല.ഏഴ് ദിവസം കൊണ്ടാണ് നമുക്ക് മുറിവെണ്ണ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നത്. നിങ്ങൾക് സമയമുള്ളപ്പോൾ മുറിവെണ്ണ ഉണ്ടാക്കി വെച്ചാൽ വളരെ ഉപകാരപ്രദമാകും. ഇത് ഉണ്ടാക്കാൻ ആവശ്യമായത് എന്തൊക്കെയാണെന്ന് നോക്കാം.
Ingredients
- ഉങ്ങിന്റെ തൊലി – ഒരു കിലോ
- വെറ്റില – ഒരു കിലോ
- താറു താവൽ – ഒരു കിലോ
- മുരിക്കില- ഒരു കിലോ
- ശതാവരി കിഴങ്ങ് – ഒരു കിലോ
- മുരിങ്ങയില – ഒരു കിലോ
- കറ്റാർ വാഴ – ഒരു കിലോ
- ചെറിയുള്ളി – ഒരു കിലോ
- വെളിച്ചെണ്ണ – ഒരു ലിറ്റർ
- അരി കഴുകിയ വെള്ളം – ആവശ്യത്തിന്
How To Make Homemade Ayurvedic Murivenna Oil Recipe
മുകളിൽ പറഞ്ഞ ഓരോ ചേരുവകയും ഇടിച്ച് പിഴിഞ്ഞ് അതിലെ നീര് ഒരു ലിറ്റർ വീതം നമ്മൾ എടുക്കണം. ഒരു ലിറ്റർ ഉണ്ടാക്കാൻ ഈ പറഞ്ഞ ചേരുവകൾ എല്ലാം ഓരോ ലിറ്റർ വീതം ചതച്ച് നീര് വേണം. അതായത് 10 ലിറ്റർ നീര് കുറുക്കി എടുത്ത ശേഷമാണ് ഒരു ലിറ്റർ മുറിവെണ്ണ നമുക്ക് കിട്ടുന്നത്. ആദ്യം ഒരു വലിയ കടായി എടുത്ത് അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന എല്ലാത്തിന്റെയും മിക്സ് ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് എടുക്കുക. അവസാനമാണ് ഉള്ളി ചതച്ചതും അതുപോലെ തന്നെ ശതാവരി ചതച്ചതും ചേർത്തു കൊടുക്കേണ്ടത്.
പിന്നീട് ഇത് വീണ്ടും നന്നായി ഇളക്കി ഇതിലേക്ക് വെളിച്ചെണ്ണയും ചേർത്തു കൊടുത്ത് മിക്സ് ചെയ്ത് വെക്കുക. ഇനി ബാക്കിയുള്ള എല്ലാ ദിവസവും ഇതുപോലെതന്നെ ചൂടാക്കി എടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് എടുത്ത് അവസാനം ഏഴാമത്തെ ദിവസം ആകുമ്പോഴേക്കും എണ്ണയെല്ലാം തെളിഞ്ഞ് അടിയിൽ കുറച്ച് അതിന്റെ ബാക്കി മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. എണ്ണ തെളിയുന്നത് വരെ ഇളക്കി ചൂടാക്കി മിക്സ് ചെയ്തെടുക്കേണ്ടതാണ്. ഇനി നമുക്ക് ബോട്ടിൽ ആക്കി സൂക്ഷിച്ചുവെക്കാം. ഇത് കറക്റ്റ് ആയിട്ട് വരുമ്പോൾ ഒരു ഡാർക്ക് ഗ്രീൻ കളർ ആയിരിക്കും അതുപോലെതന്നെ വളരെ നല്ല സ്മെല്ലുമായിരിക്കും. Credit: Leafy Kerala
Murivenna is a traditional Ayurvedic medicinal oil renowned for its healing properties, particularly in the treatment of wounds, fractures, sprains, and inflammation. Prepared using a blend of potent herbs such as betel leaves, moringa, and turmeric infused in coconut oil, Murivenna is known for its anti-inflammatory, analgesic, and wound-healing benefits. It is commonly used externally to relieve pain, reduce swelling, and promote the regeneration of tissues. The oil is often applied warm and massaged gently over the affected area or used as part of Ayurvedic therapies like Abhyanga. Murivenna is especially valued in post-traumatic care and orthopedic treatments due to its soothing and restorative qualities. Its natural composition makes it a safe and effective remedy for both acute and chronic musculoskeletal issues, aligning with holistic Ayurvedic healing traditions.