ചൂടിന്റെ ദാഹവും ക്ഷീണവും മാറാൻ ഇതൊരു ഗ്ലാസ് മതി! മധുരക്കിഴങ്ങ് കൊണ്ട് ഒരിക്കലെങ്കിലും ഇതു പോലെ ഒന്ന് ചെയ്തു നോക്കൂ!! | Healthy Sweet Potato Shake

Healthy Sweet Potato Shake

Healthy Sweet Potato Shake: മധുരക്കിഴങ്ങ് കിട്ടുമ്പോൾ കളയുന്നവരാണ് ഭൂരിഭാഗം ആളുകൾ അല്ലെങ്കിൽ അതുകൊണ്ട് എന്തുണ്ടാക്കും എന്നുള്ള കൺഫ്യൂഷനിൽ നിൽക്കുന്നവരാണ്. ഇനി അങ്ങനെ ഒരു കൺഫ്യൂഷൻ ആവശ്യമില്ല. വളരെ ഹെൽത്തിയായ ഒരു ഡ്രിങ്ക് നമുക്ക് ഉണ്ടാക്കിയെടുക്കാം. ഈ ഒരു ഡ്രിങ്ക് ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഇഷ്ടമാകും. അതുപോലെതന്നെ ഹെൽത്തിയും ആണ്. ആദ്യം തന്നെ മധുരക്കിഴങ്ങ് രണ്ടെണ്ണം എടുക്കുക.

ചൂടിനും ഇതൊരു ഗ്ലാസ് മതി മധുരക്കിഴങ്ങിന് ഇത്രയും ഗുണങ്ങളോ healthy drink YouTube 0 1 561 2

കിഴങ്ങ് കഴുകി വൃത്തിയാക്കി തൊലിയെല്ലാം കളഞ്ഞു കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇതു പോലെ തന്നെ കുറച്ച് ക്യാരറ്റ് എടുത്ത് അതിന്റെ തൊലികൾ കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇനിയിതു ഒരു കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂന്നു വിസിൽ വരെ വേവിച്ച് എടുക്കുക. വേവിച്ചെടുത്തതിൽ നിന്ന് ജ്യൂസ് അടിക്കാൻ ആവശ്യവമായത് എടുത്ത് ബാക്കിയുള്ളത് നമുക്ക് ഒരു കണ്ടെയ്നറിൽ ആക്കി ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.

ജ്യൂസ് അടിക്കുന്ന സമയത്തിന് എടുത്ത് അടിച്ചാൽ മതിയാകും. ശേഷം മിക്സിയുടെ ജാറിലേക്ക് ഈ ഒരു വേവിച്ച കഷണങ്ങൾ ഇട്ടു കൊടുത്തു കട്ടപ്പാൽ ചേർത്ത് കൊടുക്കുക. പഞ്ചസാര യൂസ് ചെയ്യാം ഇനി അതല്ല ഈത്തപ്പഴം മതി എന്നുള്ളവർക്ക് ഈത്തപ്പഴം യൂസ് ചെയ്യാവുന്നതാണ്. ഈത്തപ്പഴം ചേർത്ത് കൊടുക്കുമ്പോൾ അത് കുറച്ചു നേരം വെള്ളത്തിൽ ഇട്ടുവച്ച് കുതിർത്ത ശേഷം ചേർത്തു കൊടുത്താൽ മതിയാകും. ശേഷം ഇതിലേക്ക് കുറച്ച്

Healthy Sweet Potato Shake 1 11zon

ഏലക്കായുടെ കുരുവും അതു പോലെ തന്നെ ഏലക്കയുടെ കുരുയില്ലെങ്കിൽ വാനില എസൻസ് ചേർക്കാവുന്നതാണ്. ശേഷം ഇത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ആവശ്യത്തിനു ഐസ്ക്രീമും കശുവണ്ടി ഒക്കെ ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് കൊടുത്താൽ കുട്ടികൾ ഇത് ആസ്വദിച്ചു കുടിക്കും. ഷുഗർ ഉള്ളവർക്ക് മധുരക്കിഴങ്ങ് നല്ലതാണ്. ഷുഗർ ഉള്ളവർക്ക് കൊടുക്കുമ്പോൾ ഐസ്ക്രീം സ്കിപ്പ് ചെയ്ത് ബാക്കിയെല്ലാം ചേർത്ത് ചെയ്തു കൊടുക്കാവുന്നതാണ്. വയർ വളരെ പെട്ടെന്ന് ഫിൽ ആവുന്ന ഒരു ഡ്രിങ്ക് ആണിത്. Credit: Ansi’s Vlog

You might also like