രാവിലെ ഇനി എന്തെളുപ്പം! ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ ഇതു കൂടി ചേർത്ത് ഉണ്ടാക്കി നോക്കൂ! വെറും 2 മിനുട്ടിൽ മൊരിഞ്ഞ ദോശ റെഡി!! | 2 Minute Wheat Dosa Recipe
2 Minute wheat Dosa Recipe
2 Minute wheat Dosa Recipe : ഗോതമ്പ് ദോശ പൊതുവേ ആർക്കും അത്ര ഇഷ്ടമുള്ളതല്ല. ചൂടാറി കഴിഞ്ഞാൽ തീരെ കഴിക്കാൻ കൊള്ളില്ല. പക്ഷേ ഈയൊരു ഇൻഗ്രീഡിയന്റ് കൂടി ചേർത്ത് ഉണ്ടാക്കി കഴിഞ്ഞാൽ നമുക്ക് വളരെ മൊരിഞ്ഞ ഗോതമ്പ് ദോശ നന്നായി തന്നെ ഉണ്ടാക്കിയെടുക്കാം. ഗോതമ്പ് ദോശ ആകുമ്പോൾ വളരെ ഹെൽത്തി ആയ ഒരു ഭക്ഷണവുമാണ് രാത്രിയോ അല്ലെങ്കിൽ രാവിലെയോ ചപ്പാത്തി കഴിക്കുന്നവർക്ക് നല്ല ഒരു ഓപ്ഷൻ കൂടി ആണ്.

Ingredients
- ഗോതമ്പ് പൊടി – 1 കപ്പ്
- റവ – 1/4 കപ്പ്
- തക്കാളി
- സവാള
- വറ്റൽ മുളക്
- ഇഞ്ചി
- വെളുത്തുള്ളി
- വേപ്പില
- വെളിച്ചെണ്ണ
- കടുക്
- ഉഴുന്ന്
- ഉപ്പ്
How To Make
ആദ്യം തന്നെ ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർത്തു കൊടുക്കുക. ഒരു കപ്പ് ഗോതമ്പ് പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്നുള്ള അളവിൽ വെള്ളം ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. ഇതേസമയം തന്നെ ഒരു ചെറിയ ബൗളിലേക്ക് റവ കുറച്ച് വെള്ളത്തിൽ കുതിരാൻ മാറ്റിവെക്കുക. ഇനി നമുക്ക് കുതിർന്ന റവയും ഗോതമ്പ് പൊടിയും കൂടി ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ കട്ടകൾ ഇല്ലാതെ നമുക്ക് ബാറ്റർ കിട്ടും.

ശേഷം നമുക്കിത് അടച്ചു വെക്കാം. ഇനി ചുടാൻ നേരമാകുമ്പോഴേക്കും അതിലേക്ക് കുറച്ച് സോഡാപ്പൊടി ചേർത്ത് മിക്സ് ചെയ്ത ശേഷം ഒരു നോൺസ്റ്റിക് ചട്ടി അടുപ്പിൽ വച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് ദോശ പോലെ തന്നെ ഈ ഒരു ഗോതമ്പ് വച്ച് ചുറ്റിച്ച് ദോശ ഉണ്ടാക്കിയെടുക്കാം. ചട്ട്ണി ഉണ്ടാക്കാൻ ഒരു പാനിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അരിഞ്ഞു വച്ചിരിക്കുന്ന സവാളയും തക്കാളിയും ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക.
തക്കാളി നന്നായി വാടിക്കഴിയുമ്പോൾ നമുക്കിത് ചൂടാറാൻ വേണ്ടി മാറ്റി വെക്കാം. ചൂടാറി കഴിയുമ്പോൾ ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത ചമ്മന്തി ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ഇതിലേക്ക് വറവ് ചേർത്ത് കൊടുക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടായി കഴിയുമ്പോൾ കടുകും ഉലുവയും ഇട്ട് പൊട്ടിക്കുക. ശേഷം വേപ്പിലയും അതുപോലെ തന്നെ വറ്റൽമുളകും ചേർത്തുകൊടുത്ത് മൂത്തുകഴിയുമ്പോൾ നമുക്ക് ചമ്മന്തിയിലേക്ക് ഒഴിച്ചു കൊടുക്കാം. Credit: Malappuram Thatha Vlogs by Ayishu