എന്താ രുചി! ഞൊടിയിടയിൽ ചോറും കാലി കറിയും കാലി! ഈ ഒരു കറി ഉണ്ടെങ്കിൽ ചോറിന് വേറെ ഒന്നും വേണ്ട!! | Simple Onion Garlic Curry Recipe
Simple Onion Garlic Curry Recipe
Simple Onion Garlic Curry Recipe: വളരെ എളുപ്പത്തിൽ ഉണ്ടാവുന്ന ഈ ഒരു ഒറ്റ കറി മതി ചോർ മുഴുവനും കഴിക്കാൻ. എല്ലാവർക്കും ഒരു പോലെ ഇഷ്ടപെടുന്ന ഒരു കറി ഉണ്ടാക്കി നോക്കിയാലോ. വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന ചില ചേരുവകൾ മാത്രം മതി ഈ ഒരു കറി തയ്യാറാക്കാൻ. ഇതിന്റെ നാടൻ രുചി തീർച്ചയായും വീട്ടിലെ എല്ലാവര്ക്കും ഇഷ്ടപെടും എന്ന കാര്യത്തിൽ സംശയം ഒട്ടും വേണ്ട. മിനിറ്റുകൾക്കുള്ളിൽ അപാര രുചിയിൽ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ
- സവാള – 1 എണ്ണം
- തക്കാളി – 1 എണ്ണം
- വെളുത്തുള്ളി – 2 കുടം
- പുളി – നാരങ്ങ വെലുപ്പത്തിൽ
- എണ്ണ – 2 ടേബിൾ സ്പൂൺ
- ഉലുവ – 1/4 ടീ സ്പൂൺ
- വേപ്പില – 1 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
- മുളക് പൊടി – 1/2 ടീ സ്പൂൺ
- കാശ്മീരി മുളക് പൊടി – 1/2 ടീ സ്പൂൺ
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- ശർക്കര – 1 കഷ്ണം

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ പുളി ഒരു ചെറിയ പാത്രത്തിൽ വെള്ളത്തിൽ ഇട്ട് മാറ്റി വെക്കുക . ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായ ശേഷം അതിലേക് എണ്ണ ഒഴിച് കൊടുക്കുക. ശേഷം ഉലുവയും വേപ്പിലയും, കൂടെ ചെറുതാക്കി മുറിച് വെച്ചിട്ടുള്ള സവാളയും ഇട്ട് വയറ്റുക. ഇതിലേക്ക് വെളുത്തുള്ളി അല്ലി ആയി തന്നെ ഇട്ട് കൊടുത്ത് നന്നായി കാപ്പി നിറമാവുന്ന വരെ ഇളക്കുക. ചെറുതാക്കി അറിഞ്ഞു വെച്ചിരിക്കുന്ന തക്കാളി കൂടെ ഇട്ട് വയറ്റുക. തക്കാളി നന്നായി ഉടച്ചെടുക്കുക.
ആവശ്യത്തിന് ഉപ്പും കൂടി ചേർക്കുക. ശേഷം മുളക് പൊടിയും, കാശ്മീരി മുളക് പൊടിയും, മഞ്ഞൾ പൊടിയും ഇട്ട് കൊടുക്കുക. പൊടികളുടെ എല്ലാം പച്ച മണം മാറിയ ശേഷം പുളി പിഴിഞ്ഞ വെള്ളം കൂടി ഒഴിച് നന്നായി തിളപ്പിച്ച് വറ്റിച്ചു എടുക്കുക. ഇതിലേക്കു കുരുമുളക് പൊടി കൂടി ഇട്ട് കൊടുക്കുക. നന്നായി കുറുക്കിയ ശേഷം ഒരു കഷ്ണം ശർക്കര കൂടി ഇട്ട് അലിയിപ്പിച്ചു കഴിഞ്ഞാൽ കറി റെഡി. Credit: Southern Menuz