ഏത് സമയത്തും ഇഡ്ഡലി സോഫ്റ്റ് ആകാൻ ഈ ഒരു സൂത്രം മാത്രം മതി! ആരും ഇനി ഇഡലി നന്നായിട്ടില്ലന്ന് പറയില്ല ഉറപ്പ്!! | Simple Tip For Soft Idli

Simple Tip For Soft Idli

Simple Tip For Soft Idli : ഇഡലി നല്ല സോഫ്റ്റ്‌ ആവാൻ ഈ ഒരൊറ്റ ഇന്ഗ്രീഡന്റ് മതി. ആരും ഇനി ഇഡലി നന്നായിട്ടില്ലന്ന് പറയില്ല, ഉറപ്പ്. ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇഡലി നല്ല സോഫ്റ്റ് ആവാൻ ഉള്ള ഒരു സീക്രട്ട് ടിപ് ഇതിൽ പറയുന്നുണ്ട്. അതുപോലെ തന്നെ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു സാമ്പാറിന്റെ റെസിപ്പിയും നോക്കാം.

Simple Tip For Soft Idli1

ചേരുവകൾ

  • പച്ചരി – 3 കപ്പ്
  • ഉഴുന്ന് പരിപ്പ് – 2 സ്പൂൺ
  • ഉലുവ – 1 സ്പൂൺ
  • ചുവന്ന പരിപ്പ്
  • സാമ്പാർ പരിപ്പ്
  • തക്കാളി
  • ക്യാരറ്റ്
  • വേപ്പില
  • പച്ചമുളക്
  • സവാള
  • വെളുത്തുള്ളി
  • മഞ്ഞൾപ്പൊടി
  • സാമ്പാർ പൊടി
  • ഉപ്പ്
  • കായപ്പൊടി
  • വെളിച്ചെണ്ണ
  • ജീരകം
  • വറ്റൽമുളക്
  • പുളി

Ingredients

  • Raw rice – 3 cups
  • Urad dal – 2 spoons
  • Fenugreek – 1 spoon
  • Red lentils
  • Sambar dal
  • Tomato
  • Carrot
  • Curry leaves
  • Green chillies
  • Onion
  • Garlic
  • Turmeric powder
  • Sambar powder
  • Salt
  • Asafoetida powder
  • Coconut oil
  • Cumin seeds
  • Dry red chillies
  • Tamarind
FotoJet5 11zon

തയ്യാറാകുന്ന വിധം

ആദ്യം തന്നെ പച്ചരിയും ഉഴുന്നും ഉലുവയും ചേർത്ത് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച്ച് ആറുമണിക്കൂർ കുതിരാൻ വയ്ക്കുക. ഇനി ഇത് കുതിർന്നു കഴിയുമ്പോൾ നമുക്ക് ഇത് വെള്ളമെല്ലാം കളഞ്ഞ ശേഷം ഒരു ഗ്രൈൻഡറിലേക്ക് ഇട്ടുകൊടുത്ത് നന്നായി സോഫ്റ്റ് ആയി അരച്ചെടുക്കുക. ശേഷം ഇതൊരു മൺചട്ടിയിലേക്ക് ഒഴിച്ചു കൊടുക്കുക. കുറച്ചു വെള്ളം കൂടി ഒഴിച്ച് കൊടുക്കുക. ഇനി ഇതിലേക്ക് നമ്മൾ സോഫ്റ്റ് ആയി കിട്ടാനായി ആഡ് ചെയ്യുന്ന ഒരു സാധനമാണ് തലേദിവസത്തെ ഇടലി മാവുണ്ടെന്നുണ്ടെങ്കിൽ അതിൽ നിന്ന് ഒരു തവി മാവ് ഒഴിച്ചു കൊടുക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ ഇഡലി നല്ല സോഫ്റ്റ് ആയി നമുക്ക് പിറ്റേ ദിവസം കിട്ടും. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം 6 മണിക്കൂർ അടച്ചു വെക്കുക. ഇനി ഇത് തുറന്ന് വീണ്ടും ഒന്ന് ജസ്റ്റ് ഇളക്കിയശേഷം വീണ്ടും അടച്ചുവെക്കുക ഇനി ഇത് അധികം ഇളക്കരുത് വേറൊരു പാത്രത്തിലേക്ക് ആവശ്യത്തിന് മാവ് എടുത്ത ശേഷം ഒരു ഇഡ്ഡലിത്തട്ടിലേക്ക് വെളിച്ചെണ്ണ തടവി കൊടുത്ത് അതിലേക്ക് ഒഴിച്ചുകൊടുക്കുക. ഇനി ഇത് അടുപ്പിൽ ചെമ്പിൽ വെള്ളം വച്ച് നന്നായി തിളക്കുമ്പോൾ അതിലേക്ക് തട്ടുകൾ ഇറക്കിവച്ചുകൊടുത്തു അടച്ചുവെച്ച് ആവി കേറ്റി എടുത്താൽ ഇഡ്ഡലി നല്ല സോഫ്റ്റ് ആയി കിട്ടും.

സിമ്പിൾ ആയ സാമ്പാർ ഉണ്ടാക്കാനായിട്ട് കുക്കറിലേക്ക് ആദ്യം തന്നെ 2 പരിപ്പും ചേർത്തു കൊടുത്തു നന്നായി കഴുകി വൃത്തിയാക്കുക. ഇതിലേക്ക് ക്യാരറ്റ് തക്കാളി പച്ചമുളക് സവാള വെളുത്തുള്ളി പച്ചമുളക് ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഉപ്പും മഞ്ഞൾ പൊടിയും സാമ്പാർ പൊടിയും ഇട്ട് നന്നായി മിക്സ് ചെയ്ത ശേഷം വെള്ളം ഒഴിച്ച് മൂന്ന് വിസിൽ വേവിക്കുക. ശേഷം ആവിയെല്ലാം പോയി കഴിയുമ്പോൾ തുറന്ന് നന്നായി ഉടച്ചു കൊടുക്കുക. ഒരു ചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച് ചൂടാകുമ്പോൾ ജീരകം ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് കായപ്പൊടിയും വറ്റൽ മുളകും വേപ്പിലയും ചേർത്തു കൊടുത്തു നന്നായി മൂപ്പിച്ചശേഷം നമ്മുടെ സാമ്പാർ അതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായി തിളപ്പിക്കുക. ആവശ്യത്തിന് വെള്ളവും ഇതേ സമയം തന്നെ ഒഴിച്ചു കൊടുക്കുക. അവസാനമായി കുറച്ചു നെയ്യും മല്ലിയിലയും ചേർത്ത് കൊടുത്ത് തിളപ്പിച്ചാൽ സാമ്പാർ റെഡി. Simple Tip For Soft Idli Credit: Mallus In Karnataka


Simple Tip for Soft Idli – No More Hard or Dry Idlis!

Add a handful of cooked rice or soaked poha (flattened rice) while grinding the idli batter. This helps retain moisture and gives your idlis a super soft, fluffy texture!


How to Use:

  • When grinding urad dal and rice for your idli batter, just add:
    • 2 tablespoons of cooked rice or
    • 2 tablespoons of soaked poha (flattened rice soaked for 10 minutes)
  • Blend together until smooth. Let the batter ferment well.

Bonus Tips for Softer Idlis:

  • Use idli rice instead of regular rice.
  • Ensure proper fermentation (batter should double in volume).
  • Do not over-mix after fermentation.
  • Steam in boiling water for just 10–12 minutes.

Simple Tip For Soft Idli

soft idli tips, fluffy idli batter secret, how to make hotel-style idli, homemade soft idli trick, fermented batter tip for idli


Read also : ദോശ മാവ് ഇടിയപ്പം അച്ചിൽ ഇങ്ങനെ ഒഴിച്ച് നോക്കൂ! ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ; ഇത്രയും കാലം അറിയാതെ പോയല്ലോ!! | Dosa Batter Crispy Snack Recipe

You might also like