ചിതൽ ശല്യം ഇനി ഇല്ലേ ഇല്ല! 5 മിനിറ്റ് കൊണ്ട് വീട്ടിലെ ചിതൽ ഉറുമ്പിനെ തുരത്താം! ആശാരി പറഞ്ഞു തന്ന കിടിലൻ സൂത്രം!! | Kitchen Hacks For Home Cleaning
Kitchen Hacks For Home Cleaning
Kitchen Hacks For Home Cleaning : വീട് എപ്പോഴും വൃത്തിയായും ഭംഗിയായും വയ്ക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി വലിയ രീതിയിൽ പണിപ്പെടാനും അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. ഓരോ ജോലികൾ ചെയ്യുമ്പോഴും അത് കൃത്യമായി ചെയ്തു തീർക്കുകയാണെങ്കിൽ പിന്നീട് അതിനു വേണ്ടി മിനക്കടേണ്ടി വരില്ല. അത്തരത്തിൽ ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
സാരി ഉപയോഗിക്കുമ്പോൾ മിക്കപ്പോഴും അതിന്റെ ബ്ലൗസ് കണ്ടെത്തുക എന്നത് ഒരു തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. അതിന് പരിഹാരമായി സാരി മടക്കി വെക്കുമ്പോൾ അതിന് അകത്തേക്ക് ബ്ലൗസ് കയറ്റി മടക്കി വയ്ക്കുകയാണെങ്കിൽ പിന്നീട് തിരഞ്ഞു കഷ്ടപ്പെടേണ്ടി വരില്ല. അടുക്കളയിൽ മിക്സിയുടെ ജാറിന്റെ വാഷർ ലൂസായി കൊണ്ടിരിക്കുന്ന അവസ്ഥയുണ്ടെങ്കിൽ അത് ഒഴിവാക്കാനായി ഒരു റബ്ബർബാൻഡ് അടപ്പിനു മുകളിലായി ചുറ്റിക്കൊടുത്താൽ മാത്രം മതിയാകും.
മാവരയ്ക്കാൻ മറക്കുന്ന സമയത്ത് ദോശ ചുടാനായി എളുപ്പത്തിൽ ഒരു മാവ് തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങ, കുറച്ച് ചെറിയ ഉള്ളി, പെരുംജീരകം, ഒരു കപ്പ് അളവിൽ അരിപ്പൊടി, ഉപ്പ്,ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച് ഒട്ടും കട്ടകളില്ലാതെ ലൂസ് ആയി അരച്ചെടുക്കുക. ഈയൊരു മാവ് ഫെർമെന്റ് ചെയ്യാനായി വെക്കേണ്ടതില്ല. ശേഷം ദോശ തവയിൽ അല്പം എണ്ണ തൂവി അതിനു മുകളിലേക്ക് ഒരു കരണ്ടിയളവിൽ മാവൊഴിച്ച് വട്ടത്തിൽ ചുറ്റിച്ചെടുക്കുക.
ഉള്ളിയെല്ലാം ചേർത്ത് തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഈയൊരു ദോശ കഴിക്കാൻ പ്രത്യേക കറികളുടെ ആവശ്യവും വരുന്നില്ല. ചിതലിന്റെ ശല്യം കൂടുതലായി കണ്ടുവരുന്ന ഭാഗങ്ങളിൽ അത് ഒഴിവാക്കാനായി ഒരു പാത്രത്തിൽ കുറച്ച് കർപ്പൂരം പൊടിച്ചിടുക. അതിലേക്ക് അല്പം ഡിഷ് വാഷ് ലിക്വിഡും,വെള്ളവും മിക്സ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ട് ഒരു സ്പ്രെ ബോട്ടിലിൽ ആക്കി ചിതലുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ ആ ഒരു പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്താനായി സാധിക്കും. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit: jazz kitchen