വീട്ടിൽ പഴയ ബക്കറ്റ് ഉണ്ടോ? എങ്കിൽ ഇനി ഇരുപതു കിലോ കൂർക്ക വരെ വീട്ടുമുറ്റത്തിന് പറിക്കാം! ഈ സൂത്രം അറിഞ്ഞാൽ മതി കൂർക്ക പറിച്ച് മടുക്കും!! | Easy Koorka Cultivation Using Bucket

Easy Koorka Cultivation Using Bucket

Easy Koorka Cultivation Using Bucket : മിക്ക ആളുകൾക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു കിഴങ്ങ് വർഗ്ഗമാണ് കൂർക്ക. പ്രത്യേക മാസങ്ങളിൽ മാത്രം കണ്ടു വരുന്ന കൂർക്ക മിക്കപ്പോഴും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാവുക. കൂർക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന കറികളും, ഉപ്പേരിയുമെല്ലാം എല്ലാവരുടെയും പ്രിയപ്പെട്ട വിഭവങ്ങളിൽ ഉൾപ്പെടുന്നവയാണ്.

എന്നാൽ കൂർക്ക എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. അത് എങ്ങനെയെന്ന് വിശദമായി മനസ്സിലാക്കാം. കൂർക്ക മുളപ്പിച്ചെടുക്കാനായി ആദ്യം തന്നെ ഒരു പൊട്ടിയ ബക്കറ്റ് വീട്ടിൽ ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താവുന്നതാണ്. ബക്കറ്റിന്റെ ഏറ്റവും താഴെയായി കുറച്ച് കരിയില ഇട്ടു കൊടുക്കുക. അതിന് മുകളിലായി കുറച്ച് മണ്ണ് ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം അതിന്റെ മുകളിൽ

ശീമകൊന്നയുടെ ഇല വിതറി കൊടുക്കാം. മുകളിൽ ഒരു ലയർ കൂടി മണ്ണും ചാരവും ഇട്ട് നല്ലതുപോലെ സെറ്റ് ചെയ്യുക. ഇങ്ങിനെ ചെയ്യുമ്പോൾ ചെടിയിലേക്ക് ആവശ്യമായ വളം മണ്ണിൽ നിന്നു തന്നെ എളുപ്പത്തിൽ വലിച്ചെടുക്കാനായി സാധിക്കുന്നതാണ്. ശേഷം കുറച്ച് വെള്ളം മണ്ണിലേക്ക് നല്ലപോലെ തളിച്ചു കൊടുക്കുക. നന്നായി മൂത്ത കൂർക്കയെടുത്ത് മണ്ണിലേക്ക് പൂർണമായും കവർ ചെയ്ത് നിൽക്കുന്ന രീതിയിൽ കുഴിച്ചിടുക.

കുറച്ചു ദിവസം ഇത് മാറ്റി വയ്ക്കാം. എല്ലാ ദിവസവും കൂർക്കയ്ക്ക് കുറച്ച് വെള്ളം തളിച്ചു കൊടുക്കാൻ മറന്നു പോകരുത്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ കൂർക്ക വളർന്ന് കാണാവുന്നതാണ്. കൂർക്ക പറിക്കാൻ ആകുന്ന സമയം ആകുമ്പോഴേക്കും നല്ല കൂർക്ക വീട്ടിൽ തന്നെ പറിച്ചെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ മുഴുവനായും കാണാവുന്നതാണ്. credit : POPPY HAPPY VLOGS

You might also like