പഴയ തുണി വെറുതെ കത്തിച്ചു കളയല്ലേ! ഇനി നനക്കാതെ ഇരട്ടി വിളവ് നേടാം! കിലോക്കണക്കിന് തക്കാളിയും മുളകും പൊട്ടിച്ചു മടുക്കും!! | Plants Watering Using Old Cloths

Plants Watering Using Old Cloths

Plants Watering Using Old Cloths : ഇപ്പോൾ എല്ലാവർക്കും ജൈവ പച്ചക്കറികളോടാണ് പ്രിയം. കാരണം പുറത്തു നിന്ന് വാങ്ങുന്ന വിഷമടിച്ച പച്ചക്കറികൾ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ക്ഷണിച്ചു വരുത്തുന്നു. എന്നാൽ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി കൃഷി ഉണ്ടാക്കിയെടുക്കുമ്പോൾ മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നം യാത്രകളൊന്നും പോകാൻ സാധിക്കില്ല എന്നതാണ്. കാരണം തിരിച്ചു വരുമ്പോഴേക്കും ചെടി മിക്കപ്പോഴും കരിഞ്ഞു പോയിട്ടുണ്ടാകും.

എന്നാൽ അത്തരം സാഹചര്യങ്ങളിൽ ഒരാഴ്ച വരെ പച്ചക്കറിയിൽ ഈർപ്പം നിൽക്കുന്ന രീതിയിൽ എങ്ങനെയാണ് ചെടി നടേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം ആവശ്യമായിട്ടുള്ളത് ഒരു പഴയ തുണിയാണ്. പഴയ നൈറ്റി പോലുള്ള തുണികൾ ഉണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത്. കാരണം അത്യാവശ്യം വലിപ്പമുള്ള തുണി ഉപയോഗിച്ചാണ് ഈ ഒരു രീതി പരീക്ഷിക്കേണ്ടത്. നൈറ്റിയാണ് എടുക്കുന്നത് എങ്കിൽ അടിഭാഗം രണ്ടു മൂന്നു പീസുകളായി വീതി വരുന്ന രീതിയിൽ കട്ട് ചെയ്ത് എടുക്കുക.

അത് മാറ്റിവെച്ച് പോട്ട് മിക്സ് തയ്യാറാക്കാം. പോട്ട് മിക്സ് തയ്യാറാക്കാനായി രണ്ട് കരണ്ടി മണൽ, രണ്ട് കരണ്ടി വേപ്പില പിണ്ണാക്ക്, ഒരു കരണ്ടി ചാണകപ്പൊടി എന്നിവയാണ് ആവശ്യമായിട്ടുള്ളത്. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് വയ്ക്കുക. ശേഷം തക്കാളി പോലുള്ള ചെടികളാണ് നടന്നത് എങ്കിൽ അത്യാവശ്യം വലിപ്പമുള്ള ഒരു ഗ്രോബാഗ് നോക്കി തിരഞ്ഞെടുക്കാം. ഗ്രോ ബാഗിന്റെ ഏറ്റവും താഴെ ഭാഗത്ത് നേരത്തെ മുറിച്ചുവെച്ച തുണിയിൽ നിന്ന് ഒരു കഷ്ണം എടുത്ത് ബക്കറ്റിലെ വെള്ളത്തിൽ നല്ലതുപോലെ മുക്കി നേരെ ഗ്രോ ബാഗിലേക്ക് ഇടുക. ശേഷം അതിന് മുകളിൽ അല്പം കരിയില കമ്പോസ്റ്റ് ഇട്ടു കൊടുക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ അത് ഗ്രോബാഗിന്റെ കനം കുറയ്ക്കുന്നതിന് സഹായിക്കും. അതിന് മുകളിൽ നേരത്തെ തയ്യാറാക്കി വെച്ച പോട്ട് മിക്സ് സെറ്റ് ചെയ്തു കൊടുക്കുക. ശേഷം ഏത് ചെടിയാണോ നടാൻ ഉദ്ദേശിക്കുന്നത് അത് നടുഭാഗത്തായി നട്ടു കൊടുക്കുക. അല്പം വെള്ളം കൂടി തളിച്ച് കൊടുക്കുക. ഈയൊരു രീതിയിലാണ് ചെടി നടുന്നത് എങ്കിൽ ഒരാഴ്ച യാത്ര കഴിഞ്ഞ് വന്നാലും ചെടിക്ക് വാട്ടം തട്ടിയിട്ടുണ്ടാകില്ല. ചെടിയിൽ ആവശ്യത്തിന് ഈർപ്പം നിലനിൽക്കുകയും ചെയ്യും.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Jeza’s World

You might also like