ബാക്കിവന്ന കുറച്ചു ചോറ് ചായ അരിപ്പയിലാക്കി എണ്ണയിലേക്ക് ഒന്നിട്ടാൽ കാണാം അത്ഭുതം! ഒരിക്കലെങ്കിലും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ!! | Easy Vada Using Rice and Curd
Easy Vada Using Rice and Curd
Easy Vada Using Rice and Curd: ബാക്കി വന്ന ചോറ് വെച്ച് നമുക്ക് കരുമുറ ഇരിക്കുന്ന ഒരു അടിപൊളി വട ഉണ്ടാക്കാൻ സാധിക്കും. ഈ വട ഉണ്ടാകാൻ ഉഴുന്നു വെള്ളത്തിൽ കുതിർക്കാൻ ഇടേണ്ട ആവശ്യം വരുന്നില്ല. ബാക്കി വന്ന ചോറ് കൊണ്ട് വട ഉണ്ടാക്കാം.ഒരു മിക്സിയുടെ ജാറിലേക്ക് ചോറും തൈരും ആവശ്യത്തിന് വെള്ളവും കൂടിയിട്ട് നന്നായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മാവ് ഒരു ബൗളിലേക്ക് മാറ്റി ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും വേപ്പിലയും മല്ലിയിലയും ആവശ്യത്തിന് ഉപ്പും കൂടിയിട്ട് നന്നായി മിക്സ് ചെയ്തെടുക്കുക.
- മൈദ പൊടി – 1 സ്പൂൺ
- ചോറ് – 1 കപ്പ്
- തൈര് – 2 ടേബിൾ സ്പൂൺ
- സവാള – 1 എണ്ണം
- പച്ച മുളക് – 1 എണ്ണം
- കറിവേപ്പില
- മല്ലിയില
- ചെറിയ ജീരകം – 1 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- അരി പൊടി – 2 സ്പൂൺ
ശേഷം ഇതിലേക്ക് ചെറിയ ജീരകവും അരി പൊടിയും മൈദ പൊടിയും കൂടിയിട്ട് മിക്സ് ആക്കി ഒരു മാവാക്കി എടുക്കുക. അടുപ്പിൽ ഒരു ചട്ടി വെച്ച് ഓയിൽ ഒഴിച്ച് നന്നായി ചൂടാക്കുക . ഒരു ചായയുടെ അരിപ്പ എടുത്ത് അത് വെള്ളത്തിൽ ഒന്ന് മുക്കി എടുക്കുക. ശേഷം അരിപ്പ മറിച്ച് പിടിച്ചു അതിലേക്ക് കുറച്ചു മാവെടുത്തു വച്ചുകൊടുക്കുക. ശേഷം ഇതൊന്നു പരത്തി അതിന്റെ നടുക്കായി ഒരു ദ്വാരമിട്ടു കൊടുത്ത വടയുടെ ഷേപ്പ് ആക്കി എടുക്കുക. ഇത് ചൂടായി എണ്ണയിലേക്ക് ഇട്ട് മറിച്ചും തിരിച്ചും ഇട്ട് പൊരിച്ചു എടുക്കുക. അഞ്ചു മിനിറ്റിനുള്ളിൽ വട തയ്യാറായി. സാമ്പാർ അല്ലെങ്കിൽ ചമ്മന്തിയുടെ കൂടെ ചൂടോടെ കഴിക്കാവുന്നതാണ്. Credit: E&E Kitchen