2 ചേരുവ മിക്സിയിൽ കറക്കി, 2 മിനുറ്റിൽ ബ്രേക്‌ഫാസ്റ് റെഡി! ഒരിക്കൽ ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ എന്നും ഇതാകും ബ്രേക്‌ഫാസ്റ്!! | Special Easy Breakfast Recipe

Special Easy Breakfast Recipe

Special Easy Breakfast Recipe: രണ്ട് മിനിറ്റിൽ ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കാൻ പറ്റിയാൽ എന്തൊരു എളുപ്പമാണ് അല്ലേ! വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് അതുപോലെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ഒരു ബ്രേക് ഫാസ്റ്റ് റെഡിയാക്കിയാലോ. മൈദ പൊടി കൊണ്ട് അല്ലെങ്കിൽ ആട്ടമാവ് കൊണ്ട് നമുക്ക് ഈ ഒരു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. നമ്മുടെ അടുക്കളകളിൽ സ്ഥിരമായി കാണുന്ന കുറച്ചു ചേരുവകൾ മാത്രമേ ഇതിന് ആവശ്യമായി വരുന്നുള്ളൂ.

  • മൈദ – 1 കപ്പ്
  • പഞ്ചസാര – 1/2 സ്പൂൺ
  • വെളിച്ചെണ്ണ – 1 സ്പൂൺ
  • ഉപ്പ് – 3 നുള്ള്
  • മുട്ട – 2 എണ്ണം

അതുകൊണ്ട് തന്നെ നമുക്ക് എപ്പോ വേണമെങ്കിലും ഇത് തയ്യാറാക്കി എടുക്കാം. ഇതിന് ആവശ്യമായ ചേരുവകൾ എന്താണെന്ന് നമുക്ക് നോക്കാം.ഒരു മിക്സിയുടെ ജാറിലേക്ക് മൈദ പൊടിയും മൂന്നു നുള്ള് ഉപ്പും പഞ്ചസാരയും വെളിച്ചെണ്ണയും കൂടെത്തന്നെ ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം ഈ ബാറ്റർ ഒരു ബൗളിലേക്ക് മാറ്റുക. ബൗളിലേക്ക് ഒഴിച്ച ബാറ്ററിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴി. ഇത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.

അടുപ്പിലേക്ക് ഒരു നോൺസ്റ്റിക് പാൻ വെച്ച് ചൂടായ ശേഷം ഒരു തവി മാവ് എടുത്ത് ഒഴിച്ച് കൊടുക്കുക. ശേഷം മാവ് ചെറുതായി ഒന്ന് ചുറ്റിച്ചു കൊടുക്കുക. മാവിന്റെ മുകളിൽ കുറച്ചു വെളിച്ചെണ്ണ തടവി കൊടുക്കുക. ഒരു സൈഡ് വെന്ത ശേഷം മറിച്ചിട്ടും മറ്റേ സൈഡ് കൂടി മൊരിയിച് എടുക്കുക. അപ്പോൾ ചെറിയ കുമിളകൾ ആയി പൊങ്ങിവരും. നന്നായി അമർത്തിക്കൊടുത്ത് രണ്ട് സൈഡും വെന്തു എന്ന് ഉറപ്പു വരുമ്പോൾ നോൺ സ്റ്റിക്ക് പാനിൽ നിന്നും പ്ലേറ്റിലേക്ക് മാറ്റാം. ഇതുപോലെ ബാക്കിയുള്ള മാവ് കൂടി ഒഴിച്ച് കൊടുത്ത് ചുട്ടെടുക്കാവുന്നതാണ് . ഇത് നിങ്ങൾക് ഇഷ്ടമുള്ള കറിയുടെ കൂടെ വിളമ്പാവുന്നതാണ്. Credit: Leah’s Mom Care

You might also like