Easy Wheat Sweet Snack Recipe: വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ ഒരു മധുര പലഹാരം എളുപ്പത്തിൽ ഉണ്ടാക്കിയാലോ. ഗോതമ്പു പൊടിയും തേങ്ങ ചിരകിയതും ശർക്കരയും എല്ലാം ഇട്ട് വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിൽ ഒരു ഈവനിംഗ് സ്നാക്ക് നമുക്ക് ഉണ്ടാക്കിയെടുക്കാം. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ആരോഗ്യകരമായ ഒരു വിഭവമാണ്. ആദ്യം തന്നെ ഒരു ബൗളിലേക്ക് ഗോതമ്പ് പൊടിയും നെയ്യും ആവശ്യത്തിനു ഉപ്പും ഇട്ട് നന്നായി കുഴക്കുക.
- ഗോതമ്പു പൊടി – 2 കപ്പ്
- നെയ്യ് – 1 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- തേങ്ങ ചിരകിയത് – 2 കപ്പ്
- ശർക്കര – 1 കപ്പ്
- കശുവണ്ടി കിസ്മിസ് – 2 ടേബിൾ സ്പൂൺ
- വെളുത്ത എള്ള് – 1 ടേബിൾ സ്പൂൺ
- ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
ഇതിലേക്ക് കുറേശ്ശെ വെള്ളം ഒഴിച്ചു കൊടുത്ത് ചപ്പാത്തി പരുവത്തിൽ മാവ് കുഴച്ചെടുക്കുക. മാവ് നന്നായി കുഴച്ചശേഷം ചെറിയ ഉരുളകളാക്കി മാറ്റിവെക്കും. ഒരു ബൗളിലേക്ക് തേങ്ങ ചിരകിയതും ശർക്കര പൊടിയും കശുവണ്ടിയും കിസ്മിസും നെയ്യിൽ വറുത്തതും വെളുത്ത എള്ള്, ഏലക്കാപ്പൊടിയും ഇട്ട് നന്നായി കൈകൊണ്ട് തിരുമ്മി എടുക്കുക. ശേഷം എല്ലാം നന്നായി യോജിപ്പിച്ച് കഴിയുമ്പോഴേക്കും ചെറിയ ഉരുളകളായി മാറ്റിവെക്കുക. നേരത്തെ മാറ്റി വെച്ച ഗോതമ്പുപൊടിയുടെ ഉരുളകളിൽ ഒരെണ്ണം എടുത്ത് കൈകൊണ്ട് ചെറുതായി ഒന്ന് പരത്തിയശേഷം അതിനെ നടുവിലായി ഫില്ലിംഗ് വെച്ച് കൊടുക്കുക.
ശേഷം ഫില്ലിംഗ് നടുവിൽ വരുന്ന രീതിയിൽ മാവുകൊണ്ട് പൊതിഞ്ഞു ഉരുളയാക്കി എടുക്കുക. ഇപ്രകാരം എല്ലാ ഗോതമ്പും മാവിന്റെ ഉരുളകളും പരത്തി അതിന് നടുവിൽ ഫില്ലിംഗ് വെച്ച് കവർ ചെയ്തെടുക്കുക. അടുപ്പിൽ ഒരു സ്റ്റിമറോ ഇടിയപ്പം ചെമ്പോ വച്ച് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ തട്ട് വെച്ച് അതിലേക്ക് നമ്മൾ ഉണ്ടാക്കിയ സ്നാക്ക് വെച്ചു കൊടുക്കുക. ശേഷം 15 മിനിറ്റ് ലോ ഫ്ലെയിമിൽ അടച്ചുവെച്ച് വേവിക്കുക. 15 മിനിറ്റിനു ശേഷം വെന്ത് കഴിയുമ്പോഴേക്കും തീ ഓഫ് ആക്കി ചൂടാറിയതിനു ശേഷം മാത്രം ഉരുളകൾ പ്ലേറ്റിലേക്ക് മാറ്റുക. ചൂടോടുകൂടി എടുത്താൽ പൊട്ടി പോകാനുള്ള ചാൻസ് കൂടുതലാണ്. Credit: Hisha’s Cookworld