നേന്ത്ര പഴം ഉണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കിക്കോ ഈ കിടു ഐറ്റം! കുട്ടികള്‍ വീണ്ടും വീണ്ടും വാങ്ങി കഴിക്കും!! | Kerala Style Banana Sweet Recipe
Kerala Style Banana Sweet Recipe
Kerala Style Banana Sweet Recipe: നേന്ത്ര പഴം കൊണ്ട് ഒരു സിമ്പിൾ പായസം ഉണ്ടാക്കിയാലോ. പഴം കഴിക്കാൻ മടിയുള്ള കുട്ടികളെ പെട്ടെന്ന് പഴം കഴിപ്പിക്കാൻ പറ്റിയ ഒരു റെസിപ്പിയാണിത്. കഴിച്ചവർ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിച്ചു കഴിക്കുന്ന ഈ പായസത്തിന്റെ റെസിപ്പി നോക്കാം. നേന്ത്രപ്പഴം കനം കുറച്ച് വട്ടത്തിൽ അരിഞ്ഞു എടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക.
- നേന്ത്ര പഴം – 1 എണ്ണം
- നെയ്യ് – 2 സ്പൂൺ
- കശുവണ്ടി
- ഉണക്ക മുന്തിരി
- രണ്ടാം തേങ്ങ പാൽ – 1.1/4 കപ്പ്
- ചവ്വരി – 1.1/2 ടേബിൾ സ്പൂൺ
- ശർക്കര – 3 ടേബിൾ സ്പൂൺ
- ഏലക്ക പൊടി
- ഉപ്പ് – 1 നുള്ള്
- ചെറിയ ജീരക പൊടി – 1 നുള്ള്
- ഒന്നാം തേങ്ങ പാൽ – 1/2 കപ്പ്
ഇതിലേക്ക് കശുവണ്ടി ഇട്ടു കൊടുത്ത് വറുത്തു കോരുക. ഇനി ഇതേ നെയ്യിലേക് ഉണക്ക മുന്തിരിയും ഇട്ട് വറുത്തു കോരുക. ശേഷം നമുക്ക് മുറിച്ചു വച്ചിരിക്കുന്ന പഴം നെയ്യിൽ ഇട്ടു കൊടുക്കാം. പഴം നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് തേങ്ങ പാൽ ഒഴിച്ച് കൊടുക്കുക. രണ്ടാം തേങ്ങാപ്പാൽ വേണം ആദ്യം ഒഴിച് കൊടുക്കേണ്ടത്. തേങ്ങ പാൽ ഒഴിച്ചു കൊടുത്ത് പഴം കുറച്ച് വെന്ത് കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് കുതിർത്ത് വച്ച ചവ്വരി കൂടി ചേർത്തു കൊടുക്കാം.
ശേഷം ഇതെല്ലാം നന്നായി മിക്സ് ആയി വെന്തു കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് ശർക്കര പൊടിച്ചത് കൂടി ഇട്ടു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കാം. ശർക്കരയിൽ കിടന്ന് പഴത്തിന്റെയും ചവ്വരിയുടെയും നിറമെല്ലാം കുറച്ച് മാറി കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് ഒന്നാം തേങ്ങ പാൽ കൂടി ഒഴിച്ചു കൊടുക്കാം. കൂടെ തന്നെ ഏലക്ക പൊടിയും കുറച്ചു ഉപ്പും ഇട്ടു കൊടുത്തു നന്നായി ഇളക്കുക. അവസാനം ചെറിയ ജീരക പൊടി കൂടി ഇട്ടു കൊടുത്ത് നമുക്ക് തീ ഓഫാക്കാവുന്നതാണ്.
Credit: Jaya’s Recipes