നാടൻ മത്തി കൊണ്ട് ഒരു കിടിലൻ കറി! ഇനി മത്തി കറി ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ!! | Special Sardine Curry Recipe
Special Sardine Curry Recipe
Special Sardine Curry Recipe: നല്ല എരിവും പുളിയും എല്ലാം ഉള്ള സൂപ്പർ ടേസ്റ്റി മത്തിക്കറി നമുക്ക് എങ്ങനെ പെട്ടെന്ന് ഉണ്ടാക്കാം എന്ന് നോക്കാം. സാധാരണയായി ഉണ്ടാക്കുന്നതിൽ നിന്ന് കുറച്ചു വ്യത്യസ്തമായാണ് ഈ ഒരു മത്തി കറി ഉണ്ടാക്കുന്നത് ഒരു മിക്സിയുടെ ജാറിലേക്ക് കാശ്മീരി മുളകുപൊടിയും മഞ്ഞൾപ്പൊടി ഉലുവാപ്പൊടി മല്ലി പൊടി പച്ച കുരുമുളക് തക്കാളി അരിഞ്ഞത് എന്നിവ ഇട്ടുകൊടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
- കാശ്മീരി മുളക് പൊടി – 1. 1/2 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
- ഉലുവ പൊടി – 1 നുള്ള്
- മല്ലി പൊടി – 1 ടീ സ്പൂൺ
- പച്ച കുരുമുളക് – 1/2 ടേബിൾ സ്പൂൺ
- തക്കാളി – 2 എണ്ണം
- വെളിച്ചെണ്ണ
- ഉലുവ
- വെളുത്തുള്ളി – 8 എണ്ണം
- പച്ച മുളക് – 3 എണ്ണം
- ഇഞ്ചി
- ചെറിയുള്ളി – 6 എണ്ണം
- കുടം പുളി – 2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ഉലുവ ഇട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ഇട്ടു കൊടുത്തു നന്നായി വഴറ്റുക. ശേഷം ചെറിയ ഉള്ളി അരിഞ്ഞത് കൂടി ഇട്ടുകൊടുത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് നന്നായി വഴറ്റി യോജിപ്പിക്കുക. ഇനി ഇതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന പേസ്റ്റ് ഒഴിച്ചുകൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് എണ്ണ തെളിയുന്ന വരെ വെക്കുക.
അരപ്പിലെ എണ്ണ തെളിഞ്ഞു കഴിയുമ്പോൾ ഇതിലേക്ക് കുറച്ചു കൂടി വെള്ളവും ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക. കൂടെ തന്നെ കുടംപുളി കുതിർക്കാൻ വച്ച വെള്ളവും കുടംപുളിയും കൂടി അതിലേക്ക് ഇട്ടു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക. ശേഷം കഴുകി വൃത്തിയാക്കി അരിഞ്ഞു വച്ചിരിക്കുന്ന മത്തി കൂടി ചേർത്തു കൊടുത്ത് അടച്ചുവെച്ച് 5 മുതൽ 6 മിനിറ്റ് വരെ വേവിക്കുക അവസാനമായി കുറച്ച് വേപ്പില കൂടി മുകളിൽ തൂകിയ ശേഷം തീ ഓഫാക്കാവുന്നതാണ്. Credit: Village Spices