കറുമുറെ തിന്നാൻ കുഴലപ്പം! ഇനി ആർക്കും കുഴപ്പമില്ലാതെ കുഴലപ്പം ഉണ്ടാക്കാം! കുഴലപ്പം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Easy Crispy Kuzhalappam Recipe
Easy Crispy Kuzhalappam Recipe
Easy Crispy Kuzhalappam Recipe: ഇനി മുതൽ ബേക്കറിയിൽ നിന്നും കുഴലപ്പമൊന്നും വാങ്ങിക്കേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ നല്ല ക്രിസ്പി ആൻഡ് ടേസ്റ്റി ആയ കുഴപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇത് നമുക്ക് കുറെ നാൾ എയർടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ ഇട്ട് വെച്ച് സൂക്ഷിക്കാവുന്നതാണ് . ഇത് കുറച്ചധികം ഉണ്ടാക്കി സ്റ്റോർ ചെയ്തു വെച്ചു കഴിഞ്ഞാൽ നമുക്ക് ഗസ്റ്റുകൾ ഒക്കെ വരുമ്പോൾ വളരെ പെട്ടെന്ന് അവർക്ക് സെർവ് ചെയ്യാം.
- ചെറിയ ഉള്ളി
- തേങ്ങ ചിരകിയത്
- വെളുത്തുള്ളി – 6 അല്ലി
- ജീരകം – 1 സ്പൂൺ
- അരി പൊടി – 2 ഗ്ലാസ്
- കറുത്ത എള്ള് – 1 ടീ സ്പൂൺ
ഒരു പാത്രത്തിൽ മൂന്ന് ഗ്ലാസ് വെള്ളം ഒഴിച് അടുപ്പിൽ തിളപ്പിക്കാൻ വയ്ക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി തേങ്ങ ചെറിയുള്ളി എന്നിവ അരച്ച മിക്സ് ചേർത്തു കൊടുക്കുക. വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് വെള്ളം അളന്ന അതേ ഗ്ലാസ്സിൽ രണ്ട് ഗ്ലാസ് അരിപ്പൊടി ഇട്ടുകൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. അരി പൊടിയിട്ട് കൊടുക്കുമ്പോൾ തീ വളരെ കുറച്ചുവെക്കാൻ ശ്രദ്ധിക്കുക. എന്നിട്ട് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തീ ഓഫ് ആക്കാവുന്നതാണ്. ഇനി ഇത് ചൂടോടുകൂടി തന്നെ നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കറുത്ത എള്ള് കൂടി ഇട്ടു കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക.
പിന്നീട് കുറച്ച് ചൂട് മാറുമ്പോൾ കൈകൊണ്ട് തന്നെ കുഴച്ച് ബോളുകൾ ആക്കി എടുക്കുക. ഇനി ഇതൊരു കൗണ്ടർടോപ്പിൽ വെച്ച് നന്നായി പരത്തിയ ശേഷം ഒരു ചെറിയ ഗ്ലാസ് കൊണ്ട് വട്ടത്തിൽ ഷേപ്പ് ചെയ്തെടുക്കുക. പിന്നീട് അത് ഷേപ്പ് ചെയ്ത് എടുത്ത പീസ് കുഴലപ്പത്തിന്റെ രൂപത്തിൽ മടക്കിയെടുക്കുക. ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ നമ്മൾ ഷേപ്പ് ചെയ്തു വച്ചിരിക്കുന്ന കുഴലപ്പം ഓരോന്നായി അതിലേക്ക് ഇട്ടു കൊടുത്തു പൊരിച്ചു കോരുക. കുഴലപ്പം ഇട്ട് കൊടുക്കുന്ന സമയത്ത് തീ നന്നായി കൂട്ടി വെച്ച് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ മാത്രം ഇട്ടുകൊടുക്കുക. കുഴലപ്പം ഇട്ട ശേഷം തീ കുറച്ചുവെച്ച് നന്നായി പൊരിച്ചെടുക്കേണ്ടതാണ്. Credit: Aadhilok world