കടലക്കറി ലൈഫിൽ ഒരിക്കൽ എങ്കിലും ഇങ്ങനെ കഴിക്കണം, അത്രയ്ക്ക് പൊളിയാണ്! സ്വാദിഷ്ടമായ കടലക്കറി ഉണ്ടാക്കുന്ന വിധം!! | Tasty Chickpea Curry Recipe
Tasty Chickpea Curry Recipe
ഒരു വെറൈറ്റി കടല കറിയുടെ റെസിപിയാണിത്. തേങ്ങ ഒക്കെ അരച്ച് ചേർത്തിട്ടുള്ള ഈ കടല കറി എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് നോക്കാം. കടല കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. തലേദിവസം തന്നെ കുതിർക്കാൻ വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ശേഷം കടല വെള്ളം ഊറ്റി കളഞ്ഞ് വീണ്ടും ഒന്നുകൂടി കഴുകിയ ശേഷം കുക്കറിലേക്ക് ഇട്ടു കൊടുത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് കുറച്ച് ഉപ്പും ഇട്ടു കൊടുത്ത് വേവിച്ചെടുക്കുക.
- കടല – 1 കപ്പ്
- തേങ്ങ ചിരകിയത് – 1/2 മുറി
- കശുവണ്ടി – 5 എണ്ണം
- പട്ട
- ഏലക്ക
- ഗ്രാമ്പു
- വലിയജീരകം – 1/2 ടീ സ്പൂൺ
- മല്ലി – 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ
- ചെറിയുള്ളി – 15 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
- പച്ച മുളക് – 3 എണ്ണം
- തക്കാളി – 1 എണ്ണം
- വേപ്പില
ഒരുമിക്സിടെ ജാറിലേക്ക് തേങ്ങ ചിരകിയതും കശുവണ്ടി കുതിർത്തതും പട്ട ഗ്രാമ്പു ഏലക്ക എന്നിവയും പെരുംജീരകവും മുഴുവൻ മല്ലിയും കുറച്ചു വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇട്ട് കൊടുത്ത് മൂപ്പിച്ച ശേഷം ഇതിലേക്ക് ചെറിയുള്ളി അരിഞ്ഞത് കൂടി ചേർത്തു കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കുക.
ഇതിലേക്ക് പച്ചമുളകും തക്കാളിയും ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് എല്ലാം വാടി കഴിയുമ്പോൾ വേവിച്ച് വച്ചിരിക്കുന്ന കടല ഇതിലേക്കും വെള്ളത്തോട് കൂടി തന്നെ ഒഴിച്ചു കൊടുത്ത് മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് നമ്മൾ അരച്ചു വെച്ചിരിക്കുന്ന തേങ്ങയുടെ മിക്സ് കൂടി ഒഴിച്ചുകൊടുത്തു കുറച്ചു വെള്ളവും ഒഴിച്ച് വീണ്ടും ഉപ്പ് ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് കൊടുത്ത് കുറച്ചു നേരം ഒന്ന് തിളപ്പിച്ചെടുക്കുക അവസാനം കുറച്ച് വേപ്പില കൂടി ഇതിലേക്ക് തൂവി കൊടുത്തുകഴിഞ്ഞാൽ നമ്മുടെ കടലക്കറി റെഡിയായി. Credit: Dians kannur kitchen