വാഴകൂമ്പ് വെറുതേ കളയല്ലേ! 5 മിനിറ്റിൽ വാഴകൂമ്പും മുട്ടയും കൊണ്ട് ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കൂ! എജ്ജാതി ടേസ്റ്റ്!! | Tasty Banana Flower Recipe

Tasty Banana Flower Recipe

Tasty Banana Flower Recipe: ചോറിന്റെയും ചപ്പാത്തിയുടെയും ഒക്കെ കൂടെ കഴിക്കാൻ പറ്റിയ ഒരു ടേസ്റ്റിയും ഹെൽത്തിയും ആയ റെസിപ്പി ആണിത്. ഈയൊരു റെസിപ്പി ഉണ്ടാക്കി കഴിയുമ്പോൾ ഇത് വാഴകൂമ്പ് വെച്ച് ചെയ്തതാണെന്ന് പോലും നമുക്ക് തോന്നില്ല.

  • വാഴ കൂമ്പ്
  • തേങ്ങ ചിരകിയത് – 1/4 കപ്പ്
  • ചെറിയുള്ളി – 4 എണ്ണം
  • പച്ച മുളക് – 2 എണ്ണം
  • ചെറിയ ജീരകം – 1/4 ടീ സ്പൂൺ
  • വെളിച്ചെണ്ണ
  • കടുക് – 1/2 ടീ സ്പൂൺ
  • സവാള – 1 എണ്ണം

ആദ്യം തന്നെ വാഴക്കൂമ്പ് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതിന്റെ ആദ്യം ഉള്ള കുറച്ച് തൊലിയെല്ലാം കളഞ്ഞ് അതിന്റെ ഉൾഭാഗം ചെറിയ കഷ്ണങ്ങളാക്ക വളരെ പൊടിയായി അരിഞ്ഞെടുത്തുവെക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് മഞ്ഞൾപൊടിയും കുറച്ചു ഉപ്പും വെള്ളവും ഒഴിച്ച് അതിലേക്ക് ഇട്ടു കൊടുത്തു കുറച്ചുനേരം മുക്കിവെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും ചെറിയ ജീരകവും ഉള്ളിയും പച്ചമുളകും ചേർത്തു കൊടുത്ത് അരച്ചുവെക്കുക.

ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത ശേഷം കടുക് ഇട്ട് പൊട്ടിക്കുക. ഇനി സവാള ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വാട്ടി എടുക്കാം. ഇനി ഇതിലേക്ക് നമ്മൾ അരിഞ്ഞു വച്ചിരിക്കുന്ന വാഴക്കൂമ്പ് ചേർത്ത് കൊടുത്ത് നന്നായി ഇളകി യോജിപ്പിച്ച് രണ്ടുമിനിറ്റ് വരെ അടച്ചുവെച്ച് വേവിക്കുക. ശേഷം ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്തു കൊടുത്തു മിക്സ് ചെയ്യുക. ഇനി ഇത് നടുക്ക് ഒരു ഗ്യാപ്പ് ഉണ്ടാക്കി അവിടെ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത ശേഷം മുട്ട പൊട്ടിച്ചൊഴിച്ച് കുറച്ച് കുരുമുളകും ഉപ്പും ചേർത്തു എല്ലാം കൂടി നന്നായി മിക്സ് ആയി കഴിയുമ്പോൾ നമുക്ക് തീ ഓഫ് ആക്കാവുന്നതാണ്. Credit: Malappuram Thatha Vlogs by Ayishu


You might also like