ഈ മീനില്ലാത്ത മീന്‍ കറി കൂട്ടിയാല്‍ ഒരു പറ ചോറ് ഉണ്ണാo! മീൻ ഇല്ലാതെ മീൻ രുചിയിൽ എളുപ്പത്തിൽ ഊണിനു ഒരു തനി നാടൻ കറി!! | Special Nadan Curry Recipe
Special Nadan Curry Recipe
Special Nadan Curry Recipe : മീൻ വിഭവങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. മീൻ ഉപയോഗിച് വ്യത്യസ്ത രീതിയിൽ വിഭവങ്ങൾ ഉണ്ടാകുന്നവരാണ് നമ്മൾ. ഒരു ദിവസം മീൻ കിട്ടിയില്ലെങ്കിൽ ചോറുണ്ണാൻ വിഷമിക്കുന്നവരും ഉണ്ട്. മീൻ ഇല്ലാതെ ഇനി എന്തു ചെയ്യും എന്ന് ആലോചിച്ചു വിഷമിക്കണ്ട. മീൻ ഇല്ലാത്ത എന്നാൽ മീൻ രുചിയിൽ ഒരു കറി തയാറാക്കിയാലോ. മീൻ കറിയുടെ രുചി ലഭിക്കണമെങ്കിൽ ചട്ടിയിൽ വക്കണം എന്നുള്ളത് അറിയാമല്ലോ.
ആദ്യം കറി വെക്കാനുള്ള ചട്ടി എടുത്ത് അതിലേക്ക് വലിയ ഒരു തക്കാളി അരിഞ്ഞതും, ചെറിയ ഒരു സവാള അരിഞ്ഞതും ചേർക്കുക. 3 പച്ചമുളക്ക് നെടുകെ കീറിയതും ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും കുറച് കറിവേപ്പിലയും ചേർക്കുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും, അര ടീസ്പൂൺ മുളക് പൊടിയും, കാൽ സ്പൂൺ കാശ്മീർ മുളക് പൊടിയും,ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി കുഴച് കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് മൂടി വെച്ച വേവിക്കുക.
ഇത് വേവുന്ന സമയം കൊണ്ട് നമുക്ക് തേങ്ങാ പാൽ എടുക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങയും ,അര ടീസ്പൂൺ മുളക് പൊടിയും,കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും,ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല പറ്റി രൂപത്തിൽ അരച്ച് എടുക്കുക. ഈ അരപ്പ് നമ്മൾ വേവിക്കാൻ വെച്ചതിലേക്ക് ചേർക്കുക. കുറച് കറിവേപ്പില കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു വേവിക്കുക. ഇത് നന്നായി മൂടിവെച് ഏകദേശം 10 മിനിറ്റ് വേവിച് എടുക്കുക.
ഇനി കറി താളിക്കാനായി അല്പം വെളിച്ചെണ്ണയിൽ കുറച് ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത വഴറ്റുക. കളർ മാറി തുടങ്ങുമ്പോൾ കുറച് കറിവേപ്പില കൂടി ചേർക്കുക. ഇനി ഈ താളിപ്പ് കറിയിലേക്ക് ചേർത്ത് കുറച്ചു നേരം മൂടി വക്കുക.മീൻ ചേർക്കാത്ത മീൻ കറി റെഡിയായി കഴിഞ്ഞു.ഊണിനു ഒപ്പം കഴിക്കാൻ സൂപ്പർ ടേസ്റ്റ് ആണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit: Simna’s Food World